വ​യ​നാ​ട്ടി​ൽ തു​ട​ർ​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടാ​ത്ത​തി​ൽ അ​ധി​ക​വും സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ൾ

ക​ൽ​പ്പ​റ്റ:​ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വ​യ​നാ​ട്ടി​ൽ തു​ട​ർ​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടാ​ത്ത​ത്തി​ൽ അ​ധി​ക​വും സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ൾ. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 12,128 പേ​രാ​ണ് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി എ​ഴു​തി​യ​ത്.

ഇ​തി​ൽ തു​ട​ർ​പ​ഠ​ന യോ​ഗ്യ​ത നേ​ടാ​തി​രു​ന്ന 822 വി​ദ്യാ​ർ​ഥി​ക​ളി​ൽ 372 ആ​ണ്‍​കു​ട്ടി​ക​ളും 250 പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ക്കം 622 പേ​ർ ഗ​വ.​സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച​വ​രാ​ണ്. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​തി​ൽ 84 ആ​ണ്‍​കു​ട്ടി​ക​ളും 116 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 200 പേ​ർ​ക്കാ​ണ് തു​ട​ർ​പ​ഠ​ന​യോ​ഗ്യ​ത ല​ഭി​ക്കാ​തി​രു​ന്ന​ത്.

ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 91.04-ഉം ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 95.79-ഉം ​ആ​ണ് എ​സ്എ​സ്എ​ൽ​സി വി​ജ​യ​ശ​ത​മാ​നം. 93.22 ശ​ത​മാ​ന​മാ​ണ് ജി​ല്ലാ ശ​രാ​ശ​രി. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലാ​യി 88 ഹൈ​സ്കൂ​ളു​ക​ളാ​ണു ജി​ല്ല​യി​ൽ. ഇ​തി​ൽ 56 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ജ​യം സം​സ്ഥാ​ന ശ​രാ​ശ​രി​യാ​യ 98.11 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്.

ജി​ല്ലാ ശ​രാ​ശ​രി​ക്കു താ​ഴെ​യാ​ണ് 28 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ജ​യ​ശ​ത​മാ​നം. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം കാ​ട്ടി​ക്കു​ളം ജി​എ​ച്ച്എ​സി​ലാ​ണ്-72.94. എ​സ്എ​സ്എ​ൽ​സി വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും പി​ന്നി​ലെ​ങ്കി​ലും ജി​ല്ല​യി​ൽ തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണം, എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി​യ​വ​രു​ടെ എ​ണ്ണം(815), മു​ഴു​വ​ൻ കു​ട്ടി​ക​ളും തു​ട​ർ​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത​നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ എ​ണ്ണം(26) എ​ന്നി​വ വ​ർ​ധി​ച്ചു.

ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ര​ല്ലൊം പ​രീ​ക്ഷ എ​ഴു​തി​യ ജി​ല്ല​യു​മാ​ണ് വ​യ​നാ​ട്. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം പി​ന്നോ​ക്കം​നി​ന്ന സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഈ ​വ​ർ​ഷ​വും നി​ല മെ​ച്ച​പ്പെ​ടു​ത്തി​യി​ല്ല. ഇ​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.

Related posts