രാഗേഷ് വരുമോ ഇല്ലയോ ! രാ​ഗേ​ഷി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ ഡി​സി​സി​യി​ലും എ​തി​ർ​പ്പ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​റും കോ​ൺ​ഗ്ര​സ് വി​മ​ത​നു​മാ​യ പി.​കെ. രാ​ഗേ​ഷി​നെ കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ഡി​സി​സി​യി​ൽ എ​തി​ർ​പ്പ്. രാ​ഗേ​ഷി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ​ള്ളി​ക്കു​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി നേ​ര​ത്തെ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ൽ ചി​ല​ർ കെ. ​സു​ധാ​ക​ര​നെ ചെ​ന്നു കാ​ണു​ക​യും ത​ങ്ങ​ളു​ടെ എ​തി​ർ​പ്പ് പ്ര​ക​ട​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​നോ​ട് അ​ടു​പ്പം പു​ല​ർ​ത്തു​ന്ന ഒ​രു ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ​പി​സി​സി അം​ഗ​വും എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ഗേ​ഷി​നെ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ത്താ​ൽ ചാ​ലാ​ട്, ത​ളാ​പ്പ് ഭാ​ഗ​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ജി​വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കി​യി​ട്ടു​മു​ണ്ട്. പ​ള്ളി​ക്കു​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ പ​കു​തി പ്ര​വ​ർ​ത്ത​ക​രും രാ​ഗേ​ഷ് തി​രി​ച്ചു​വ​രു​ന്ന​തി​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​വ​രാ​ണ്.

ഇ​തേ​തു​ട​ർ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ഇ​ന്നു വൈ​കു​ന്നേ​രം പ​ള്ളി​ക്കു​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്. ഡെ​പ്യൂ‌​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് പി‌.​കെ. രാ​ഗേ​ഷ് കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്ന​താ​യു​ള്ള വാ​ർ​ത്ത പ​ര​ന്ന​ത്.

ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് രാ​ഗേ​ഷും ഒ​പ്പ​മു​ള്ള​വ​രും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related posts