കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ളി​ൽ സ്ട്രോ​ബ​റി​ക്കാ​ലം

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ളി​ൽ സ്ട്രോ​ബ​റി പ​ഴ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. വെ​ട്ടു​കാ​ട് വാ​ഴ​യി​ൽ ഷെ​ൽ​ജു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് വി​ള​വെ​ടു​ത്തു തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. കാ​ന്ത​ല്ലൂ​ർ, മ​റ​യൂ​ർ മേ​ഖ​ല​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഈ ​കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും സ്ട്രോ​ബ​റി പ​ഴ​ങ്ങ​ൾ ഷെ​ൽ​ജു വി​ൽ​ക്കു​ന്നു​ണു​ണ്ട്. ഒ​രു​കി​ലോ​ഗ്രാം പ​ഴ​ത്തി​ന് 300 രൂ​പ​യാ​ണ് വി​ല. കാ​ന്ത​ല്ലൂ​ർ കൃ​ഷി​ഭ​വ​നി​ൽ​നി​ന്നും ല​ഭി​ച്ച തൈ​ക​ളാ​ണ് ര​ണ്ടു​മാ​സം മു​ന്പ് ഷെ​ൽ​ജു ന​ട്ട​ത്.

ഷെ​ൽ​ജു​വി​ന്‍റെ പു​ര​യി​ട​ത്തി​ൽ ആ​പ്പി​ൾ, ഓ​റ​ഞ്ച്, മാ​ത​ളം, വെ​ളു​ത്തു​ള്ളി, ഉ​രു​ള​കി​ഴ​ങ്ങ്, ഗ്രീ​ൻ​പീ​സ്, കാ​ര​റ്റ്, കാ​ബേ​ജ്, മ​ല്ലി എ​ന്നി​വ​യു​മു​ണ്ട്. മ​റ​യൂ​രി​ൽ​നി​ന്നും കാ​ന്ത​ല്ലൂ​രി​ലേ​ക്കു​ള്ള വ​ഴി​യി​ൽ വെ​ട്ടു​കാ​ടി​ലാ​ണ് കൃ​ഷി സ്ഥ​ലം. കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലെ മ​റ്റു കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ്ട്രോ​ബ​റി വി​ള​വാ​യി വ​രു​ന്ന​തേ​യു​ള്ളു.

Related posts