ദു​രി​ത ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ചി​റ്റൂ​ർ കോളജ് എ​ൻ​എ​സ്എ​സ് കൂ​ട്ടാ​യ്മ

ചി​റ്റൂ​ർ: പ്ര​ള​യ​ത്തി​ൽ തൊ​ഴി​ൽ വ​രു​മാ​നം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ചി​റ്റൂ​ർ കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​കൂ​ട്ടാ​യ്മ. ത​ങ്ങ​ളു​ടെ ദ​ത്തു​ഗ്രാ​മ​മാ​യ പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​കു​ടും​ബ​ങ്ങ​ൾ​ക്ക് വ​രു​മാ​ർ​ഗ്ഗ​മാ​യി ആ​ടു​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ സ​ഹാ​യ​ഹ​സ്ത​മാ​യ​ത്. ന​ന്ദി​യോ​ട് ഗ​വ​ണ്മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ​വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ. ​ജ​യ​ശ്രീ ആ​ടു​ക​ൾ വി​ത​ര​ണം ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ നി​ർ​മി​ച്ചു​വി​റ്റ തു​ണി​സ​ഞ്ചി​ക​ൾ, ഗ്രോ ​ബാ​ഗു​ക​ൾ, പേ​പ്പ​ർ പേ​ന, പേ​പ്പ​ർ ഫ​യ​ൽ, പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്, കു​ടും​ബ​ശ്രീ, ജൈ​വ ക​ർ​ഷ​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യൂ​ണി​റ്റു​ക​ൾ ന​ട​ത്തി​യ പ​ച്ച​ക്ക​റി വി​ൽ​പ​ന തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ട് വാ​ങ്ങു​ന്ന​തി​നാ​യു​ള്ള പ​ണം സ്വ​രൂ​പി​ച്ച​ത്.

എ​ൻ. എ​സ്. എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​പ്ര​ദീ​ഷ്, സി. ​ജ​യ​ന്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. ആ​ടു​വി​ത​ര​ണം കൂ​ടാ​തെ സ്ത്രീ​ക​ൾ​ക്കാ​യ് തൊ​ഴി​പ​രി​ശീ​ല​നം, പ​ഞ്ചാ​യ​ത്തി​ലെ ഒ​രു കു​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണം, പ്ര​ള​യ​ത്തി​ൽ ചെ​ളി​യ​ടി​ഞ്ഞ കി​ണ​റി​നെ ശു​ചീ​ക​രി​ക്ക​ൽ, പ്ര​ള​യ​ശേ​ഷ​മു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ, ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ​ഞ്ചാ​യ​ത്തി​ൽ ഈ ​കൂ​ട്ടാ​യ്മ ഏ​റ്റെ​ടു​ത്തു ന​ട​ത്തി വ​രു​ന്നു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ മെ​ന്പ​ർ​മാ​രാ​യ സി. ​ആ​റു​മു​ഖ​ൻ, ടി. ​ഉ​ദ​യ​കു​മാ​രി, കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന​ന്ദ് വി​ശ്വ​നാ​ഥ്, ക​ർ​ഷ​ക​രാ​യ വി​ശ്വ​നാ​ഥ​ൻ, കെ. ​സേ​തു​മാ​ധ​വ​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ അ​ജി​ത് ദേ​വ്, സു​രേ​ഷ്കു​മാ​ർ, സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ പ്ര​വീ​ണ്‍​കു​മാ​ർ, ജ​യ​ച​ന്ദ്ര​ൻ, സ്കൂ​ൾ, കോ​ളേ​ജ് പി. ​ടി. എ ​ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts