കേ​ന്ദ്ര​വി​രു​ദ്ധ സ​മ​ര​ത്തി​ല്‍ നി​ന്നു വി​ട്ടു​നി​ന്നെ​ന്ന വാ​ര്‍​ത്ത ത​ള്ളി ജോ​സ് കെ. ​മാ​ണി; മു​ന്ന​ണി​മാ​റ്റ ച​ർ​ച്ച​യി​ൽ പ്ര​തി​ക​രി​ക്കാ​തെ എം​എ​ൽ​എ മാ​ർ

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം വി​ട്ടു​നി​ന്നെ​ന്ന വാ​ര്‍​ത്ത ത​ള്ളി ചെയർമാൻ ജോ​സ് കെ. ​മാ​ണി. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം. ​പ്ര​തീ​ക​രി​ച്ചു.

കേ​ര​ള​ത്തി​നു പു​റ​ത്ത് യാ​ത്ര​യി​ല്‍ ആ​യ​തി​നാ​ലാ​ണു പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നു തി​രു​വ​ന​ന്ത​പു​ര​ത്തെ സ​മ​ര​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്. ഇ​ക്കാ​ര്യം മു​ന്‍​കൂ​ട്ടി എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്ന​തു​മാ​ണ്. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജു​മ​ട​ക്കം പാ​ര്‍​ട്ടി​യു​ടെ എം​എ​ല്‍​എ​മാ​രും സ​മ​ര​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​തെ​ങ്കി​ലും ഒ​രു പ​രി​പാ​ടി​യി​ല്‍ ഉ​ണ്ടാ​കു​ന്ന അ​സാ​ന്നി​ധ്യ​ത്തെ മ​റ്റു രീ​തി​യി​ല്‍ വ്യാ​ഖ്യാ​നി​ച്ച് വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നെ സ​മൂ​ഹ​മ​ധ്യ​ത്തി​ല്‍ ക​രി​വാ​രി​ത്തേ​ക്കു​ക​യെ​ന്ന അ​ജ​ണ്ട​യാ​ണു​ള്ള​തെ​ന്നും പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്റെ ഓ​ഫീ​സ് ന​ല്‍​കി​യ പ്ര​സ്താ​വ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗം 16ന്
കോ​ട്ട​യം: മു​ന്ന​ണ​മാ​റ്റം ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗം 16നു ​ന​ട​ക്കും. ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണു യോ​ഗം. മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ചും രാ​ഷ്്ട്രീ​യ നി​ല​പാ​ട് സം​ബ​ന്ധി​ച്ചും ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്ന് പാ​ര്‍​ട്ടി​യു​ടെ നേ​താ​ക്ക​ള്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി സൂ​ചി​പ്പി​ച്ചു.

അ​തേ​സ​മ​യം മ​ധ്യേ​മേ​ഖ​ല എ​ല്‍​ഡി​എ​ഫ് റാ​ലി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​യി​ക്കു​മെ​ന്ന മു​ന്ന​ണി ധാ​ര​ണ​യ്ക്കി​ടെ​യാ​ണു മു​ന്ന​ണി​മാ​റ്റം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച സ​ജീ​വ​മാ​കു​ന്ന​ത്.

Related posts

Leave a Comment