സ​ർ​വം അ​ഭ്യൂ​ഹ​മോ? മു​ന്ന​ണി​മാ​റ്റ വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​രി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ; നാ​ളെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി


കോ​ട്ട​യം: മു​ന്ന​ണി​മാ​റ്റ വി​ഷ​യം മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​യാ​ക്കു​ന്ന​തി​നി​ട​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ​യും ഇ​ട്ട ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​ച്ചൊ​ല്ലി അ​ഭ്യൂ​ഹം. ഇ​ന്ന​ലെ ന​ട​ന്ന എ​ൽ​ഡി​എ​ഫ് സ​മ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പം നി​ൽ​ക്കു​ന്ന ഫോ​ട്ടോ​യ്ക്കൊ​പ്പം തു​ട​രും… എ​ന്നാ​ണ് റോ​ഷി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

ഇ​തു മു​ന്ന​ണി​യി​ൽ തു​ട​രു​മെ​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. ജോ​സ് കെ. ​മാ​ണി ഇ​ന്ന​ലെ ഇ​ട​തു സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത വാ​ർ​ത്ത​യും ചേ​ർ​ത്താ​യി​രു​ന്നു പ്ര​ചാ​ര​ണം. ഇ​തോ​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു എ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി റോ​ഷി അ​ഗ​സ്റ്റി​ൻ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. താ​ൻ ഇ​ട​തു സ​ർ​ക്കാ​ർ തു​ട​രും എ​ന്നാ​ണ് പ്ര​തി​ക​രി​ച്ച​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം.

അ​തേ​സ​മ​യം, കേ​ര​ള കോ​ൺ​ഗ്ര​സ്- എ​മ്മി​ന്‍റെ മ​റ്റ് എം​എ​ൽ​എ​മാ​ർ മ​റ്റൊ​രു പ്ര​തി​ക​ര​ണ​ത്തി​നും ത​യാ​റാ​യി​ട്ടി​ല്ല. പാ​ർ​ട്ടി നേ​തൃ​ത്വ​വും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നാ​ളെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ചേ​രു​ന്നു​ണ്ട്.അ​തു സാ​ധാ​ര​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് റോ​ഷി പ​റ​ഞ്ഞ​ത്. റോ​ഷി​യും പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ​യും എ​ൽ​ഡി​എ​ഫി​ൽ തു​ട​ര​ണ​മെ​ന്ന ആ​ശ​യ​ക്കാ​ര​നാ​ണെ​ന്നും അ​തേ​സ​മ​യം, ജോ​ബ് മൈ​ക്കി​ലും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലും യു​ഡി​എ​ഫി​ലേ​ക്കു മാ​റു​ന്ന​താ​ണ് ന​ല്ല​തെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​ണെ​ന്നു​മാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം.

സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പും മു​തി​ർ​ന്ന നേ​താ​വു​മാ​യ ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ നി​ഷ്പ​ക്ഷ നി​ല​പാ​ടി​ലാ​ണെ​ന്നും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ എ​ന്തു തീ​രു​മാ​ന​മെ​ടു​ത്താ​ലും അ​തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നു​മാ​ണ് പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളെ​യെ​ല്ലാം ത​ള്ളു​ന്ന രീ​തി​യി​ലാ​ണ്ഇ​ന്നു മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം യു​ഡി​എ​ഫി​ലേ​ക്കു വ​രു​മെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് കാ​ണു​ന്ന​ത്.കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​വ​രു​ന്ന​ത് ത​ങ്ങ​ളു​ടെ പ്രാ​മു​ഖ്യ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് അ​വ​രെ അ​ല​ട്ടു​ന്ന​ത്. ഇ​ന്നു രാ​വി​ലെ ജോ​സ​ഫ് വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, ജോ​യ് ഏ​ബ്ര​ഹാം എ​ന്നി​വ​രാ​ണു മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ച​ര്‍​ച്ച​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി​യും പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment