ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​ക​ളൊ​ന്നും മോ​ദി സ്വീകരിക്കുന്നില്ല; 2019ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മു​ക്ത ഭാ​ര​ത​മാ​ണ് ഉ​ണ്ടാ​വു​ക​യെ​ന്ന്  വി.​എം. സു​ധീ​ര​ൻ

തൃ​ക്ക​രി​പ്പൂ​ർ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ സ​ഹ​കാ​രി​യും സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ. ​വെ​ളു​ത്ത​മ്പു​വി​ന്‍റെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​തം സ്വ​പ്നം കാ​ണാ​നേ ബി​ജെ​പി​ക്ക് ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും 2019ൽ ​ന​ട​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മു​ക്ത ഭാ​ര​ത​മാ​ണ് ഉ​ണ്ടാ​വു​ക​യെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലാ​വ​ട്ടെ ജ​ന​കീ​യ സ​മ​ര​ങ്ങ​ളാ​യാ​ലും മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ര​മെ​ന്ന് കേ​ട്ടാ​ൽ അ​ല​ർ​ജി​യാ​ണി​പ്പോ​ൾ.

ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രെ തീ​വ്ര​വാ​ദി​ക​ളാ​ക്കു​ന്ന തീ​വ്ര​വാ​ദി ഫോ​ബി​യ പി​ണ​റാ​യി വി​ജ​യ​ന് ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സു​ധീ​ര​ൻ ആ​രോ​പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ്് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ വെ​ളു​ത്ത​മ്പു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, പി. ​ഗം​ഗാ​ധ​ര​ൻ നാ​യ​ർ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, എം.​സി. ജോ​സ്, പി.​കെ. ഫൈ​സ​ൽ, എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, വി​നോ​ദ്‌​കു​മാ​ർ പ​ള്ള​യി​ൽ വീ​ട്, പി.​വി.​സു​രേ​ഷ് കു​മാ​ർ, മാ​മു​നി വി​ജ​യ​ൻ, ബാ​ല​കൃ​ഷ​ണ​ൻ പെ​രി​യ, സെ​ബാ​സ്‌​റ്റ്യ​ൻ പ​താ​ലി​ൽ, എ​സ്. സോ​മ​ൻ, കെ.​പി. പ്ര​കാ​ശ​ൻ,കെ.​കെ. നാ​രാ​യ​ണ​ൻ, കെ.​വി. ഗം​ഗാ​ധ​ര​ൻ, മീ​നാ​ക്ഷി ബാ​ല​കൃ​ഷ​ണ​ൻ, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, എം. ​രാ​ധാ​കൃ​ഷ്‍​ണ​ൻ നാ​യ​ർ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ.​വി. മു​കു​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts