യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് മ​ര്‍​ദ​ന​മേ​റ്റു മ​രി​ച്ചു

ക​ന്യാ​കു​മാ​രി: യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് മ​ര്‍​ദ​ന​മേ​റ്റു മ​രി​ച്ചു. പെ​രി​യ​വി​ള സ്വ​ദേ​ശി എ​യ്ഞ്ച​ല്‍ (26) മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ആ​ന്‍റ​ണി​രാ​ജ് (33) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

നാ​ഗ​ര്‍​കോ​വി​ലി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന എ​യ്ഞ്ച​ലി​നോ​ട് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ ഡ്രൈ​വ​റാ​യ ആ​ന്‍റ​ണി​രാ​ജ് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ന്യാ​കു​മാ​രി പൊ​ലി​സ് ആ​ന്‍റ​ണി​രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ജാ​മ്യ​ത്തി​ലി​റ​ങ്ങി ഇ​യാ​ള്‍ ശ​ല്യം തു​ട​ര്‍​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​യ്ഞ്ച​ലി​നെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ആ​ന്‍റ​ണി​രാ​ജി​നെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ക​ല്ലു​കൊ​ണ്ട് മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പെ​രി​യ​വി​ള സ്വ​ദേ​ശി​ക​ളാ​യ ബെ​വി​ന്‍ (26), ബെ​നി​ഷ് (25), വി​നീ​ഷ് (22), ര​വി സെ​ല്‍​വ​ന്‍ (56), യേ​ശു​നേ​ശ സെ​ല്‍​വ​ന്‍ (58) എ​ന്നി​വ​രെ​യാ​ണ് ക​ന്യാ​കു​മാ​രി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment