ഞ​ങ്ങ​ൾ പോ​കു​ന്നു, ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല; മൂ​ന്നു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി; ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി പോ​ലീ​സ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ മൂ​ന്നു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി. മ​നീ​ഷ് കു​മാ​ർ (35), ഭാ​ര്യ സീ​മ (32), ഇ​രു​വ​രു​ടെ​യും മ​ക്ക​ൾ ഹ​ണി (എ​ട്ട്), പ്രി​യാ​ൻ​ഷി (അ​ഞ്ച്), പ്ര​തീ​ക് (മൂ​ന്ന്) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​നീ​ഷ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റും സീ​മ തൂ​ങ്ങി​യും മ​ക്ക​ൾ ശ്വാ​സം മു​ട്ടി​യു​മാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​നീ​ഷും കു​ടും​ബ​വും വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഞ്ചു പേ​രെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക​രി​കി​ൽ പാ​ൽ ഗ്ലാ​സു​ക​ൾ ക​ണ്ടെ​തി​നാ​ൽ വി​ഷം ക​ല​ർ​ത്തി​യ പാ​ൽ കു​ടി​ച്ചാ​ണ് മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു സം​ശ​യി​ച്ച​ത്. പ​ന്നീ​ട് ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ നി​ന്നാ​ണ് മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യ​ത്.

അ​ടു​ത്തി​ടെ 12 ല​ക്ഷം രൂ​പ​യ്ക്ക് കു​റ​ച്ച് സ്ഥ​ലം വി​റ്റ​താ​യും വാ​ങ്ങി​യ വ്യ​ക്തി​യെ ഒ​രു വി​ധ​ത്തി​ലും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഒ​രു ആ​ത്മ​ഹ​ത്യാ കു​റി​പ്പും വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment