പോ​ലീ​സി​ലെ മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫാ​യ ഇരുപത്തിമൂന്നുകാരിയായ യു​വ​തി വീ​ടിനുള്ളിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ചാ​ല​ക്കു​ടി: ചൗ​ക്ക​യി​ൽ പോ​ലീ​സി​ലെ മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫാ​യ യു​വ​തി വീ​ടി​ന​ക​ത്ത് തൂങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ചൗ​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന വെ​ള്ളി​ക്കു​ള​ങ്ങ​ര ക​റു​പ്പ​ൻ വീ​ട്ടി​ൽ ജെ​ഫി​ന്‍റെ ഭാ​ര്യ ഷ​ഫ്ന(23) ആ​ണ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഗ​ൾ​ഫി​ലു​ള്ള ഭ​ർ​ത്താ​വ് നി​ര​ന്ത​ര​മാ​യി ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ഷ​ഫ്ന​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളൂ. തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​രം ഐ​ആ​ർ ബെ​റ്റാ​ലി​നി​യി​ലെ മി​നി​സ്റ്റി​രി​യ​ൽ സ്റ്റാ​ഫാ​ണ് മ​രി​ച്ച ഷ​ഫ്ന. ചാ​ല​ക്കു​ടി ത​ഹ​സി​ൽ​ദാ​ർ സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ചാ​ല​ക്കു​ടി സി​ഐ എ.​ഹ​രി​ദാ​സ​ൻ, എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts