കോട്ടയത്ത് വേ​ന​ൽ ക​ടു​ത്തു; വ്യാപക തീപി​ടിത്തം നി​ത്യസം​ഭ​വ​മാ​കു​ന്നു; പ​ക​ൽ​താ​പ​നി​ല 39 ഡി​ഗ്രി​യി​ലേ​ക്ക് കുതിക്കുന്നു


കോ​ട്ട​യം: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജി​ല്ല​യി​ൽ തീപി​ടിത്തം നി​ത്യസം​ഭ​വ​മാ​കു​ന്നു. ഇ​ന്ന​ലെ കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45-ന് ​കോ​ട്ട​യം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു പു​റ​കി​ലെ മു​നി​സി​പ്പ​ൽ ക്വാർട്ടേ​ഴ്സി​നു സ​മീ​പം കൂ​ട്ടി​യി​ട്ട ഉ​ണ​ക്ക വി​റ​കു​ക​ൾ​ക്കു തീ​പി​ടി​ച്ചു.

ഉ​ണ​ങ്ങി​യ പു​ല്ലി​ലേ​ക്കും ക്വാ​ട്ടേ​ഴ്സി​ന്‍റെ ജ​നാ​ല​യി​ലേ​ക്കും തീ ​പ​ട​ർ​ന്നു. കോ​ട്ട​യം അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി 10 മി​നി​ട്ടു​ള്ളി​ൽ തീ ​അ​ണ​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞു 2.40-ന് ​പു​തു​പ്പ​ള്ളി പെ​രു​ങ്കാ​വ് ഒ​റ്റ​പ്ലാ​ക്ക​ൽ ജോ​ജി​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലെ ഉ​ണ​ക്ക​പ്പു​ല്ലി​നും തീ​പി​ടി​ച്ചു. അ​ര മ​ണി​ക്കൂ​റെ​ടു​ത്താ​ണ് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​ച്ച​ത്.

വൈ​കു​ന്നേ​രം 6.20-ന് ​ലോ​ഗോ​സ് ജം​ഗ്ഷ​നു സ​മീ​പ​വും രാ​ത്രി 7.10-ന് ​കോ​ഴി​ച്ച​ന്ത ഭാ​ഗ​ത്ത് ഈ​ര​യി​ൽ​ക്ക​ട​വ് ത​ന്പി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തും ച​പ്പു​ച​വ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചി​രു​ന്നു.

ക​ഠി​ന വേ​ന​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ക​ൽ​താ​പ​നി​ല 36 ഡി​ഗ്രി​വ​രെ​യാ​ണ്. ഫെ​ബ്രു​വ​രി​യു​ടെ തു​ട​ക്കം മു​ത​ൽ 34 ഡി​ഗ്രി​ക്കു മു​ക​ളി​ലാ​ണ് പ​ക​ൽ​ചൂ​ട്.

ഒ​രാ​ഴ്ച​യാ​യി 35 ഡി​ഗ്രി​ക്കു മു​ക​ളി​ലും. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ​താ​പ​നി​ല 39 ഡി​ഗ്രി​യി​ലേ​ക്ക് കു​തി​ച്ചു​ക​യ​റു​ന്ന​തോ​ടെ കൂ​ടു​ത​ൽ തീ ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജ​ല​സ്രോതസുക​ളും വേ​ഗം വ​റ്റു​ക​യാ​ണ്.

Related posts

Leave a Comment