രണ്ടു പേരും മുഴുവന്‍ പോസിറ്റിവിറ്റിയോടെ ! സുശാന്തിനൊപ്പം ഡാന്‍സു കളിച്ച് ‘കല്യാണരാമനി’ലെ സുന്ദരി മുത്തശ്ശി; വീഡിയോ കാണാം…

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അകാലത്തിലുള്ള വിയോഗം സിനിമ ആസ്വാദകരെയും ചലച്ചിത്രമേഖലയിലുള്ളവരെയെല്ലാം ഇപ്പോഴും നൊമ്പരപ്പെടുത്തുകയാണ്.

താരത്തിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും നിരവധി പേര്‍ പങ്കുവച്ചു. താരത്തിന്റെ പഴയ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ എറെ ശ്രദ്ധിക്കപ്പെട്ടു.

ഡബ്മാഷ്,ടിക്‌ടോക് താരവും ടെലിവിഷന്‍ അവതാരകയുമായ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

സൗഭാഗ്യയുടെ മുത്തശ്ശിയും നടി താരാ കല്യാണിന്റെ മാതാവും അഭിനേത്രിയുമായ സുബ്ബലക്ഷ്മിയുടെ കൂടെ സുശാന്ത് നൃത്തം വയ്ക്കുന്ന വീഡിയോ ആണ് സൗഭാഗ്യ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്.

‘കല്യാണ രാമന്‍’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുബ്ബലക്ഷ്മി.

അമ്മമ്മയും സുശാന്തും, രണ്ടു പേരും മുഴുവന്‍ പോസിറ്റിവിറ്റിയോടെ എന്ന ക്യാപ്ഷനോട് കൂടെയാണ് സൗഭാഗ്യ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. വീഡിയോ ഇതിനോടകം ഏറെ പേര്‍ കണ്ടു കഴിഞ്ഞു.

View this post on Instagram

Ammamma with Sushant ❤️ two of them full of positivity…

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on Jun 24, 2020 at 10:24am PDT

Related posts

Leave a Comment