സ്വ​പ്ന​യെ കാ​ണാ​ൻ ബ​ന്ധു​ക്ക​ളെ സ​മ്മ​തി​ച്ചി​ല്ല! ജയില്‍ ഡിഐജി വന്നു; സ്വപ്നയെ ചോദ്യം ചെയ്തു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്വ​പ്ന സു​രേ​ഷി​നെ കാ​ണാ​നെ​ത്തി​യ ബ​ന്ധു​ക്ക​ൾ​ക്ക് അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു.

സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ കാ​ണാ​ൻ ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും അ​മ്മ​യ്ക്കും എ​ൻ​ഐ​എ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഒ​രു മ​ണി​ക്കൂ​ർ സ്വ​പ്ന​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താം. ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ൾ ഒ​രു മ​ണി​ക്കൂ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

കോ​ട​തി ഉ​ത്ത​ര​വു​മാ​യി സ്വ​പ്ന​യു​ടെ ബ​ന്ധു​ക്ക​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും കാ​വ​ൽ നി​ൽ​ക്കു​ന്ന​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രും സ്വ​പ്ന​യെ കാ​ണാ​ൻ ബ​ന്ധു​ക്ക​ളെ അ​നു​വ​ദി​ച്ചി​ല്ല. ഇ​ന്നു വീ​ണ്ടും ഇ​വ​ർ ആ​ശു​പ​ത്രി​യി​ല​ത്തു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ജയില്‍ ഡിഐജി വന്നു; സ്വപ്നയെ ചോദ്യം ചെയ്തു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ ജ​യി​ൽ ഡി​ഐ​ജി ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ണ്ടു.

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ്വ​പ്ന ഫോ​ണ്‍ ചെ​യ്തു​വെ​ന്ന വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡി​ഐ​ജി സ്വ​പ്ന​യെ ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

ഫോ​ണ്‍​കോ​ളു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ൻ​ഐ​എ ക​ഴി​ഞ്ഞ ദി​വ​സം സൈ​ബ​ർ സെ​ൽ മു​ഖേ​ന ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഡി​ഐ​ജി എ​ത്തി​യ​ത്.

Related posts

Leave a Comment