സ്വെ​​​ൽ​​​ വേ​​​വ്സ് എന്ന കള്ളക്കടൽ പ്രതിഭാസം…

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ ദ​​​ക്ഷി​​​ണ​​​ഭാ​​​ഗ​​​ത്ത് ല​​​ഭി​​​ക്കു​​​ന്ന ശ​​​ക്ത​​​മാ​​​യ കാ​​​റ്റാ​​​ണ് ക​​​ള്ള​​​ക്ക​​​ട​​​ൽ അ​​​ഥ​​​വാ സ്വെ​​​ൽ വേ​​​വ്സ് പ്ര​​​തി​​​ഭാ​​​സ​​​ത്തി​​​നു കാ​​​ര​​​ണം. അ​​​ക​​​ലെ പു​​​റം​​​ക​​​ട​​​ലി​​​ൽ ശ​​​ക്ത​​​മാ​​​യ കാ​​​റ്റു മൂ​​​ലം തി​​​ര​​​മാ​​​ല​​​ക​​​ൾ ഒ​​​രു മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്ന് മ​​​റ്റൊ​​​രു മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് പ്ര​​​വ​​​ഹി​​​ച്ചെ​​​ത്തു​​​മ്പോൾ വ​​​ൻ ​​​തി​​​ര​​​ക​​​ളാ​​​യി മാ​​​റും.

ആ​​​ഴ​​​ക്ക​​​ട​​​ലി​​​ലെ ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ കാ​​​റ്റ് അ​​​ടി​​​ക്കു​​​ന്ന​​​തോ​​​ടെ തി​​​ര​​​മാ​​​ല​​​ക​​​ളു​​​ടെ ഊ​​​ർ​​​ജം കൂ​​​ടു​​​ക​​​യും തീ​​​ര​​​ത്ത് ആ​​​ഞ്ഞ​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്യും. കാ​​​റ്റു​​​മൂ​​​ലം പ്ര​​​വ​​​ഹി​​​ക്കു​​​ന്ന തി​​​ര​​​മാ​​​ല​​​ക​​​ൾ കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചാ​​​ണ് തീ​​​ര​​​ത്തെ​​​ത്തു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ ഇ​​​ത്ത​​​രം തി​​​ര​​​മാ​​​ല​​​ക​​​ൾ​​​ക്ക് പ്ര​​​ഹ​​​ര​​​ശേ​​​ഷി​​​യും ഉ​​​യ​​​ര​​​വും കൂ​​​ടു​​​ത​​​ലാ​​​ണ്.

ആ​​​റു​​​മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ​​​യു​​​ള്ള തി​​​ര​​​മാ​​​ല​​​ക​​​ളു​​​ടെ കൂ​​​ട്ട​​​മാ​​​ണ് ഓ​​​രോ​​​തി​​​ര​​​യ്ക്കു​​​ള്ളി​​​ലു​​​മു​​​ള്ള​​​ത്. ചി​​​ല​​​ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ന് തു​​​ല്യ​​​മാ​​​യ തോ​​​തി​​​ൽ ജ​​​ലം തീ​​​ര​​​ത്തെ​​​ത്തു​​​മെ​​​ന്നും ശാ​​​സ്ത്ര​​​ജ്ഞ​​​ർ പ​​​റ​​​യു​​​ന്നു. വേ​​​ലി​​​യേ​​​റ്റ സ​​​മ​​​യ​​​ത്ത് ക​​​ള്ള​​​ക്ക​​​ട​​​ൽ തി​​​ര​​​ക​​​ൾ കൂ​​​ടി എ​​​ത്തു​​​ന്ന​​​തോ​​​ടെ ക​​​ട​​​ലാ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​കും. എ​​​ന്നാ​​​ൽ ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽ ഈ ​​​പ്ര​​​തി​​​ഭാ​​​സ​​​ത്തി​​​ന്‍റെ ശ​​​ക്തി വ​​​ള​​​രെ കു​​​റ​​​വാ​​​യി​​​രി​​​ക്കും.

അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി എ​​​ത്തി തീ​​​രം വീ​​​ഴു​​​ങ്ങു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് സ്വെ​​​ൽ​​​ വേ​​​വ്സ് പ്ര​​​തി​​​ഭാ​​​സ​​​ത്തെ തീ​​​ര​​​വാ​​​സി​​​ക​​​ൾ ’ക​​​ള്ള​​​ക്ക​​​ട​​​ൽ’ എ​​​ന്നു വിളിക്കുന്നത്.

Related posts

Leave a Comment