‘ടോ​യി​ല​റ്റി​ൽ പോ​കാ​ൻ തോ​ന്നി, ആ ​പ​രി​ഭ്രാ​ന്തി​യി​ൽ ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു പൊ​ട്ടി​ച്ച​താ​ണ്’: സ്വി​ഫ്റ്റ് ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത​തി​ന് 28,000 രൂ​പ പി​ഴ അ​ട​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യു​വ​തി

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഗ്ലാ​സ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി യു​വ​തി രം​ഗ​ത്ത്. ശു​ചി​മു​റി​യി​ൽ പോ​കാ​നു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നു​ള്ള പ​രി​ഭ്രാ​ന്തി​യി​ലാ​ണ് എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കി. ‌‌

ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് പു​ൽ​പ്പ​ള്ളി​യി​ലേ​ക്കു പോ​യ ബ​സി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു സം​ഭ​വം. യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്ത് സ്റ്റോ​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​സ് നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ യു​വ​തി ഗ്ലാ​സ് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ആ ​നി​മി​ഷം അ​മി​ത​മാ​യ സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നെ​ന്നും മ​റ്റൊ​രു മാ​ർ​ഗ​വും മു​ന്നി​ൽ ക​ണ്ടി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് ചി​ല്ല് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കി.

തെ​റ്റി​നെ ന്യാ​യീ​ക​രി​ക്കാ​ന​ല്ല ശ്ര​മി​ക്കു​ന്ന​ത് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​യ​തി​ൽ അ​ന്നേ​ദി​വ​സം ത​ന്നെ മാ​പ്പ​പേ​ക്ഷി​ച്ച​താ​യും അ​വ​ർ അ​റി​യി​ച്ചു. ഗ്ലാ​സി​ന്‍റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കാ​യി 28,000 രൂ​പ പി​ഴ​യാ​യി ഇ​തി​നോ​ട​കം അ​ട​ച്ചു​തീ​ർ​ത്തു. ജീ​വ​ന​ക്കാ​രു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പ​രി​ഹ​രി​ച്ച​താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ഴും തു​ട​രു​ന്ന ഓ​ൺ​ലൈ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ക​യാ​ണെ​ന്നും, വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യു​വ​തി അ​ഭ്യ​ർ​ഥി​ച്ചു. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​നു സ​മീ​പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ബ​സ് നി​ർ​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​വ​തി ഗ്ലാ​സ് ത​ക​ർ​ത്ത​തെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം.

യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്ത് സ്റ്റോ​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​സ് നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ യു​വ​തി ഗ്ലാ​സ് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ബ​സി​നു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​മെ​ന്ന് യു​വ​തി പ​റ​ഞ്ഞ​തോ​ടെ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യി​ൽ നി​ന്ന് 28,000 രൂ​പ പി​ഴ ഈ​ടാ​ക്കി​യെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment