ഇങ്ങനെയൊക്കെ പറയാമോ? മഹാത്മാഗാന്ധിയെ അപമാനിച്ച ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

മും​​​​ബൈ: മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി​​​​യെ അപമാനിച്ച ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. ബ്രി​​​​ഹാ​​​​ൻ​​ മും​​​​ബൈ മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ (ബി​​​​എം​​​​സി) ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​​യ നി​​​​ധി ചൗ​​​​ധ​​​​രി​​​​യെയാണ് മാറ്റിയത്.

ലോ​കം മു​ഴു​വ​നു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യും ഇ​ന്ത്യ​ൻ ക​റ​ൻ​സി​യി​ലെ ചി​ത്ര​വും നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ട്വീ​റ്റ്. സ്ഥാ​പ​ന​ങ്ങ​ൾ​ക്കും റോ​ഡി​നും ഗാ​ന്ധി​ജി​യു​ടെ പേ​ര് ന​ൽ​കി​യ​തും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ അ​വ​ർ ഗാ​ന്ധി​ജി​യു​ടെ കൊ​ല​പാ​ത​കി നാ​ഥു​റാം ഗോ​ഡ്സേ​ക്കു ന​ന്ദി​യും പ​റ​ഞ്ഞു.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി മേ​യ് 17 നാ​ണ് നി​ധി ചൗ​ധ​രി വി​വാ​ദ ട്വീ​റ്റ് ചെ​യ്ത​ത്. എ​ന്ത് അ​പൂ​ർ​വ​മാ​യ 150-ാം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​മാ​ണ് ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന​ത്.

ഈ ​പ്ര​ധാ​ന അ​വ​സ​ര​ത്തി​ൽ, ലോ​കം മു​ഴു​വ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ​യും ക​റ​ൻ​സി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ചി​ത്ര​വും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും റോ​ഡു​ക​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു ന​ൽ​കി​യ​തും നീ​ക്ക​ണം. അ​താ​ണ് ന​മു​ക്കു ന​ൽ​കാ​ൻ ക​ഴി​യു​ന്ന യ​ഥാ​ർ​ഥ ആ​ദ​രം.

30.01.1948 ന് ​ഗോ​ഡ്സേ​ക്ക് ന​ന്ദി- ഇ​താ​യി​രു​ന്നു ട്വീ​റ്റ്. ത​ന്‍റെ ട്വീ​റ്റ് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച​താ​ണെ​ന്നും ത​ന്‍റെ പ്രി​യ പു​സ്ത​കം ഗാ​ന്ധി​ജി​യു​ടെ ആ​ത്മ​ക​ഥ​യാ​യ “എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ ​രീ​ക്ഷ​ണ​ങ്ങ​ൾ’ ആ​ണെ​ന്നും നി​ധി ചൗ​ധ​രി പ​റ​ഞ്ഞു.

Related posts