വയസ് സെഞ്ചുറി പിന്നിട്ടു; ദിവസവും 10 മണിക്കൂര്‍ രോഗികളെ ചികിത്സിക്കാനായി മാറ്റിവയ്ക്കും; 102 വയസുള്ള ബല്‍വന്ത് ഗട്ട്പാണ്ഡെ അന്നാട്ടുകാര്‍ക്ക് ഇന്നും ഒരത്ഭുതമാണ്

പൂന:ചിലര്‍ അങ്ങനെയാണ് കാലത്തെയും പ്രായത്തെയും തോല്‍പ്പിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ 102 വയസ്സ് തികഞ്ഞ പൂന സ്വദേശിയായ ബല്‍വന്ത് ഗട്ട്പാണ്ഡെ എന്ന ഡോക്ടറെ ഈ ഗണത്തില്‍പ്പെടുത്താം. ഇദ്ദേഹം ഇപ്പോഴും രോഗികളെ പരിശോധിക്കുന്ന തിരക്കിലാണ്. ഒരിക്കലും ജോലിയില്‍ നിന്നും വിരമിക്കില്ലെന്ന് പറയുന്ന പാണ്ഡെ, രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും പറയുന്നു. ഡോക്ടര്‍ പദവി മഹത്തരമാണെന്നും മാനുഷികമായ സേവനം നടത്തി എന്ന സംതൃപ്തിയും സാമ്പത്തിക സുരക്ഷിതത്വവും ഈ ജോലി നല്‍കുന്നുവെന്നും ഡോക്ടര്‍ പറയുന്നു. 1995 ല്‍ എല്ലുപൊട്ടിയതൊഴിച്ചാല്‍ ഇതുവരെ മറ്റൊരു ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിട്ടില്ല. ഡോക്ടര്‍ പാണ്ഡെയുടെ മകനും കൊച്ചുമകനും ഡോക്ടറാണ്. 1941 ല്‍ പ്രാക്ടീസ് ആരംഭിച്ച ഡോക്ടര്‍ പാണ്ഡെ പറയുന്നത് ഇന്നുള്ള രോഗങ്ങള്‍ ഭൂരിഭാഗവും തെറ്റായ ഭക്ഷണക്രമം മൂലമാണെന്നാണ്. ഡോക്ടറുടെ ഫീസ് ഇപ്പോഴും 30 രൂപയാണ്. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി…

Read More