കേന്ദ്ര സര്‍ക്കാര്‍ രണ്ട് വാക്‌സിനുകളും 150 രൂപ നിരക്കില്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും ! പുതിയ വിവരങ്ങള്‍ ഇങ്ങനെ…

രാജ്യത്ത് കോവിഡ് വിസ്‌ഫോടനമുണ്ടാകുമ്പോള്‍ വാക്‌സിന്റെ അമിത വിലയെപ്പറ്റി നിരവധി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, കോവാക്സിന്‍ കോവിഡ് പ്രതിരോധ വാക്സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ ഡോസ് ഒന്നിന് 150 രൂപ നിരക്കില്‍ വാങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന വാക്സിനുകള്‍ തികച്ചും സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഷീല്‍ഡ് ഡോസ് ഒന്നിന് കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയുട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഡോസ് ഒന്നിന് 400 രൂപയ്ക്കൂം സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമായിരിക്കും വില്‍ക്കുകയെന്നും സിറം വ്യക്തമാക്കിയിരുന്നു. ആകെ ഉത്പാദിപ്പിക്കുന്നതില്‍ 50% കേന്ദ്രത്തിന് നല്‍കുമ്പോള്‍ അവശേഷിക്കുന്ന 50% ആണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും നല്‍കുക. കോവിഡ് കുതിച്ചുയരുമ്പോള്‍ വാക്സിന് അമിതവില ഈടാക്കുന്നതും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വിലയില്‍ വേര്‍തിരിവ് കാണിക്കുന്നതിലും ഇന്നലെ പ്രധാനമന്ത്രി വിളിച്ച അവലോക യോഗത്തില്‍ മുഖ്യമന്ത്രിമാര്‍…

Read More

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കുട്ടികളുടെ നഗ്നത തിരഞ്ഞു ! 150 പേരുടെ പട്ടിക തയ്യാറാക്കി കേരള പോലീസ്; വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങും…

ബാലലൈംഗികത അന്വേഷിച്ചു നടക്കുന്ന ഞരമ്പുരോഗികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്തും പഞ്ഞമില്ല. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരഞ്ഞ 150 ആളുകളെ തിരിച്ചറിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി തുടങ്ങി. കേരളാ പോലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നത അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയതായി കണ്ടെത്തിയത്. കുട്ടികളെ പലതും പറഞ്ഞ് പാട്ടിലാക്കി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഡാര്‍ക്ക്‌നെറ്റുകളിലും ടെലഗ്രാം, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈബര്‍ ഡോം നിരീക്ഷണം നടത്തിയത്. തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില…

Read More