എ കെ ആന്റണി ഇന്ത്യ ഭരിക്കുമോ ? പ്രധാനമന്ത്രി ചര്‍ച്ചകള്‍ മമതയില്‍ തുടങ്ങി മായാവതിയില്‍ അവസാനിച്ചേക്കില്ലെന്നു സൂചന; അപ്രതീക്ഷിത ട്വിസ്റ്റ് ഇങ്ങനെ…

അവസാനഘട്ട വോട്ടെടുപ്പ് അവസാനിക്കാന്‍ ഒരു ദിനം മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടക്കുന്നു. ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടെ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്നിരിക്കെ പ്രതിപക്ഷ സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ കൊണ്ടുപിടിച്ചു നടക്കുകയാണ്. കോണ്‍ഗ്രസ് പ്രധാനമന്ത്രിസ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ തയ്യാറാവില്ലെന്ന് തിരിച്ചറിഞ്ഞാണ് ചര്‍ച്ചകള്‍ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയിലേക്കും ബിഎസ്പി നേതാവ് മായാവതിയിലേക്കുമൊക്കെ തിരിഞ്ഞത്. കെ. ചന്ദ്രശേഖര റാവുവും ചന്ദ്രബാബു നായിഡുവും ശരത് പവാറും എന്തിന് എച്ച് ഡി ദേവഗൗഡ വരെ പ്രധാനമന്ത്രി സ്ഥാനം മോഹിച്ച് കഴിയുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനു പുറത്തുള്ള ആളെ പ്രധാനമന്ത്രിയാക്കുന്നതിനോട് പാര്‍ട്ടിക്കുള്ളിലെ തന്നെ പലര്‍ക്കും യോജിപ്പില്ല. അങ്ങനെ പ്രതിസന്ധിയിലായിരിക്കുന്ന കോണ്‍ഗ്രസ് ഏവര്‍ക്കും സുസമ്മതനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കഴിഞ്ഞതായാണ് വിവരം. എ കെ ആന്റണിയുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.മുന്‍ പ്രതിരോധ മന്ത്രി,…

Read More

ഒന്നല്ല മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട് ! ഇങ്ങോട്ട് അടിച്ചാല്‍ അതിശക്തമായി തന്നെ തിരിച്ചടിക്കും ! ഇതൊന്നും വിളിച്ചു പറയുന്ന പതിവില്ലെന്ന് എ.കെ ആന്റണി

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പേരു പറഞ്ഞ് നരേന്ദ്രമോദി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എ.കെ ആന്റണി. താന്‍ പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അത് വിളിച്ച് പറഞ്ഞ് നടക്കാറില്ലെന്നും എകെ ആന്റണി പറഞ്ഞു. ഇങ്ങോട്ട് അടിച്ചാല്‍ അങ്ങോട്ടും അതിശക്തമായി അടിക്കും. അത് കഴിഞ്ഞാല്‍ പട്ടാളക്കാരെ കൊണ്ട് തന്നെ പറയിപ്പിക്കും. അതല്ലാതെ പ്രധാനമന്ത്രി വന്ന് പറയുന്ന പതിവില്ലെന്നും എ.കെ ആന്റണി പറഞ്ഞു. സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനെ പ്രധാനമന്ത്രി ആയുധമാക്കുകയാണെന്നും എ.കെ ആന്റണി ആരോപിച്ചു. അഞ്ച് വര്‍ഷമായി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോദിയെന്നും അമിതാഭ് ബച്ചന്‍, മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരേക്കാള്‍ ഒക്കെ മികച്ച നടനാണ് പ്രധാനമന്ത്രിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.

Read More