എ.​സി പൊ​ട്ടി​ത്തെ​റി​ച്ച് ബ്യൂ​ട്ടി പാ​ർ​ല​ർ ക​ത്തി​ന​ശി​ച്ചു

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്കി​ന് കി​ഴ​ക്ക് ഭാ​ഗ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്യൂ​ട്ടി ആ​ർ​ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​സി പൊ​ട്ടി​ത്തെ​റി​ച്ച് തി​പി​ടി​ത്തം. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ക​ഞ്ഞി​പ്പാ​ടം മു​പ്പ​ത്തി​യ​ഞ്ചി​ൽ ആ​ശ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​സ്ഥാ​പ​നം. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​ശ സ്ഥാ​പ​നം തു​റ​ന്ന് എ​സി ഓ​ണാ​ക്കി​യ​പ്പോ​ൾ പൊ​ട്ടി​ത്തെ​റി​ച്ച് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. തീ​പി​ടു​ത്ത​ത്തി​ൽ ബ്യൂ​ട്ടി പാ​ർ​ല​റും തൊ​ട്ട​ടു​ത്ത ക​ട​മു​റി​യി​ലെ സാ​ധ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്നു. തൊ​ട്ട​ടു​ത്ത മ​റ്റൊ​രു ഗോ​ഡൗ​ണി​ലേ​ക്കും തീ ​പ​ട​ർ​ന്നി​രു​ന്നു. ത​ക​ഴി​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ര മ​ണി​ക്കൂ​റി​ല​ധി​കം പ​ണി​പ്പെ​ട്ടാ​ണ് തീ ​അ​ണ​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്താ​യി​രു​ന്നു തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ഇ​വി​ടെ ബ്യൂ​ട്ടി പാ​ർ​ല​ർ പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

Read More