സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ക്ഷാ​മം ഉ​ണ്ടാ​കേ​ണ്ട കാ​ലാ​വ​സ്ഥ​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ ദു​രൂ​ഹ​ത​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ക്ഷാ​മം ഉ​ണ്ടാ​കേ​ണ്ട കാ​ലാ​വ​സ്ഥ​യ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ‌ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് വൈ​ദ്യു​തി രം​ഗ​ത്ത് പ്ര​തി​സ​ന്ധി ഉ​ണ്ടെ​ന്നാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ വൈ​ദ്യു​തി ക്ഷാ​മം കൃ​ത്രി​മ​മാ​ണ്. അ​തീ​വ ഗൗ​ര​വ​മാ​യ കാ​ര്യ​ങ്ങ​ൾ ഇ​തി​ന് പി​ന്നി​ലു​ണ്ട്. സാ​ധാ​ര​ണ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ചെ​യ്യേ​ണ്ട​തും വൈ​ദ്യു​തി ബോ​ർ​ഡാ​ണ്. പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​വും അ​വ​ർ​ക്ക് ത​ന്നെ​യാ​ണെ​ന്നും വൈ​ദ്യു​തി ക​രാ​റി​ന്‍റെ കാ​ര്യ​ങ്ങ​ൾ നേ​രെ എ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

വൈ​ദ്യു​തി ബോ​ർ​ഡ് എ​ടു​ത്ത സ​മീ​പ​നം ത​ള്ളു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി ദു​രൂ​ഹ​മാ​ണ്. വൈ​ദ്യു​തി ബോ​ർ​ഡും മ​ന്ത്രി​യും സ്വീ​ക​രി​ച്ച​തി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള​ത്. സാ​ധാ​ര​ണ നി​ല​ക്ക് ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത എ​ന്തോ ഒ​ന്ന് ഇ​തി​ന് പി​ന്നി​ലി​ല്ലേ എ​ന്ന് സം​ശ​യ​മു​ണ്ട്.

ക​രാ​ർ ഒ​പ്പി​ടാ​ൻ തീ​രു​മാ​നി​ച്ച​ത് ഞാ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു. പി​ന്നെ എ​ന്തി​നാ​ണ് വ​കു​പ്പും മ​ന്ത്രി​യും ബോ​ർ​ഡും. പൂ​ർ​ണ്ണ ഉ​ത്ത​ര​വാ​ദി​ത്തം മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്കു​മ്പോ​ൾ അ​തി​ലെ​ന്തോ ഒ​ളി​പ്പി​ക്കാ​നു​ണ്ട്. അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ല. വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​യ​ല്ല ജി​എ​ൻ​എ. ഡി​ജി​റ്റ​ൽ ഒ​ടി​സി ആ​ണ്. സു​താ​ര്യ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വൈ​ദ്യു​തി വാ​ങ്ങേ​ണ്ട​ത്. ആ​രു​ടെ വൈ​ദ്യു​തി​യാ​ണ് ജി​എ​ൻ​എ ന​ൽ​കു​ന്ന​ത്.

ഏ​ത് ക​മ്പ​നി​യു​ടെ വൈ​ദ്യു​തി​യാ​ണ് വാ​ങ്ങു​ന്ന​ത്. ഇ​തി​നൊ​ന്നും ഉ​ത്ത​രം ഇ​ല്ല. കെ​എ​സ്ഇ​ബി വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. കെ​എ​സ്ഇ​ബി വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കെ​എ​സ്ഇ​ബി ന​ട​ത്തി​യ പ​ഠ​നം തെ​റ്റാ​ണെ​ങ്കി​ൽ അ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കാ​നു​ള്ള അ​വ​കാ​ശം സ​ർ​ക്കാ​രി നു​ണ്ട്. അ​ങ്ങ​നെ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടി​ല്ല. കെ​എ​സ്ഇ​ബി പ​റ​ഞ്ഞ​ത് ഇ​ത് സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കും എ​ന്നാ​ണ്.

ഔ​ദ്യോ​ഗി​ക​മാ​യി ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട് എ​ന്നും കെ​എ​സ്ഇ​ബി പ​റ​യു​ന്നു. ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ല എ​ന്ന് മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ക​ത്ത് പൊ​തു മ​ണ്ഡ​ല​ത്തി​ൽ ല​ഭ്യ​മാ​ണ്. രാ​ജ​മാ​ണി​ക്യം പ്രാ​പ്ത​നാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ണ്. കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ ശ​രി​യ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ണ് ശ​രി​കേ​ടു​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്.

വ​ഴ​ങ്ങാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥാ​ന​മാ​റ്റു​ക​യാ​ണ്. കെ​എ​സ്ഇ​ബി​ക്കോ രാ​ജ​മാ​ണി​ക്യ​ത്തി​നോ എ​തി​ർ​പ്പി​ല്ലെ​ന്ന് പ​റ​യു​മ്പോ​ഴും അ​വ​രു​ടെ ക​ത്തി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക ക​ത്തി​ല്ലെ​ന്ന് പ​റ​യു​ന്നു, പ​ക്ഷേ അ​ത് പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഹി​മാ​ച​ൽ വൈ​ദ്യു​തി​ക്ക് അ​നു​കൂ​ല​മാ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഫ​യ​ലി​ൽ കു​റി​ച്ചി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Related posts

Leave a Comment