ലീ ​സി ബി​ന്നി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന കൈ​ക്കൂ​ലി ആ​രോ​പ​ണം; ഗ്യാ​നേ​ഷ് കു​മാ​റി​ന് എ​തി​രേ വീ​ണ്ടും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ലീ ​സി ബി​ന്നി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തി​ൽ പൊ​തു​മ​രാ​മ​ത്തു സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗ്യാ​നേ​ഷ്കു​മാ​റി​ന്‍റെ പ​ങ്ക് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്നു.

വി​ജി​ല​ൻ​സ് തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ്- ഒ​ന്നി​ലെ എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ണ്ടും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
ഇ​പ്പോ​ഴ​ത്തെ മു​ഖ്യ തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ കെ​എ​സ്ടി​പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള എം​സി റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ബി​ൽ മാ​റി ന​ൽ​കാ​ൻ ര​ണ്ടു കോ​ടി രൂ​പ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണു​ള്ള ആ​രോ​പ​ണ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.
കെ​എ​സ്ടി​പി​യു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സം​യു​ക്ത സം​രം​ഭ​മാ​യ ‘പ​തി ബെ​ൽ’ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​ൻ ക​രാ​റു​കാ​ര​ൻ വി.​ഒ. സാ​ജ​ന്‍റെ പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ഗ്യാ​നേ​ഷ്കു​മാ​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു പ​റ​ഞ്ഞു കേ​ട്ടെ​ന്നാ​ണ് സാ​ജ​ന്‍റെ പ​രാ​തി​യി​ലു​ള്ള​ത്.

ര​ണ്ടു കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് ഗ്യാ​നേ​ഷ് കു​മാ​ർ 14 കോ​ടി രൂ​പ​യു​ടെ നാ​ലു ബി​ല്ലു​ക​ൾ ത​ട​ഞ്ഞു​വ​ച്ച​താ​യി 2006ൽ ​ആ​ത്മ​ഹ​ത്യ ചെ​യ്ത പ​തി ബെ​ൽ ക​ന്പ​നി​യു​ടെ ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ ലീ ​സീ ബീ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ന്നാ​ണ് സാ​ജ​ന്‍റെ പ​രാ​തി​യി​ലു​ള്ള​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി വി​ജി​ല​ൻ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി എ​ടു​ത്ത ശേ​ഷം തു​ട​ർ ന​ട​പ​ടി എ​ന്തു​വേ​ണ​മെ​ന്നു തീ​രു​മാ​നി​ക്കും. വി.​ഒ. സാ​ജ​ന്‍റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് സ​ർ​ക്കാ​രി​നോ​ട് അ​നു​മ​തി തേ​ടി​യി​രു​ന്നി​ല്ല.

20 വ​ർ​ഷം മു​ൻ​പു​ള്ള കേ​ട്ടു​കേ​ൾ​വി അ​ന്വേ​ഷി​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സ് വി​ല​യി​രു​ത്ത​ൽ. തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സ്വ​മേ​ധ​യാ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​മ​തി ഇ​ന്ന​ലെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്ര​ഹാ​മി​നു ല​ഭി​ച്ചു.

തു​ട​ർ​ന്ന് എ​സ്ഐ​യു- ഒ​ന്നി​നെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്തു സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ​യു​ള്ള ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ജി​ല​ൻ​സ് എ​സ്ഐ​യു- ഒ​ന്ന് നേ​ര​ത്തെ​യും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും തെ​ളി​വൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment