ആ​ലു​വ റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം

കൊ​ച്ചി: ആ​ലു​വ റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ എ​ന്ന​യാ​ളെ​യാ​ണ് ഒ​രു സം​ഘം ഇ​ന്ന​ലെ രാ​ത്രി ക്രൂ​ര​മാ​യി അ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്ന​ത്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഒ​രാ​ളെ പൊ​ലി​സ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​നു മു​മ്പ് കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര ചെ​യ്യാ​നെ​ത്തി​യ ഒ​രു യാ​ത്ര​ക്കാ​ര​നെ ഓ​ട​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് ആ​ഭ​ര​ണ​വും പ​ണ​വും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ന് ശേ​ഷം പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. മൊ​ബൈ​ല്‍ ത​ട്ടി​യെ​ടു​ത്ത് ഓ​ടു​ന്ന​തും ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പ​തി​വാ​ണ്. ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് പി​ന്നി​ലു​ള്ള മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ റോ​ഡി​ലൂ​ടെ വ​രു​ന്ന​വ​രാ​ണ് പ്ര​ധാ​ന​മാ​യും ആ​ക്ര​മി​ക്ക​പ്പെ​ടു​ത്ത​ത്. ഇ​വി​ടെ ട്രാ​ക്ക് ക​ട​ന്നാ​ണ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് എ​ത്താ​നാ​കൂ. ഈ ​മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ച് നി​ന്നാ​ണ് യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​ത്. ക്രി​മി​ന​ലു​ക​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ഇ​തേ സ്ഥ​ല​ത്ത് എ​ത്തു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

Read More