കോ​ൺ​ഗ്ര​സി​ലെ പ​രാ​തി​യും ത​ർ​ക്ക​ങ്ങ​ളും; ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ-​പാ​ർ​ട്ടി ഏ​കോ​പ​ന സ​മി​തി വ​ന്നേ​ക്കും

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ൽ ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് സാ​ധ്യ​ത. പാ​ർ​ട്ടി​യി​ലോ കോ​ൺ​ഗ്ര​സി​ലോ മു​ന്ന​ണി​യി​ലോ ആ​ലോ​ചി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്ന മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​നെ​തി​രാ​യ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​തി​യി​ൽ പ​രി​ഹാ​ര​ത്തി​നാ​യി ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ടു​ന്ന​താ​യാണ് സൂ​ച​ന. ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ-​പാ​ർ​ട്ടി ഏ​കോ​പ​ന സ​മി​തി വ​ന്നേ​ക്കും. ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത. ഈ ​സം​വി​ധാ​നം വേ​ണ​മെ​ന്ന് നേ​ര​ത്തെ കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള ദീ​പ ദാ​സ്മു​ൻ​ഷി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തി​ന്മേ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടും തേ​ടും. അ​ടൂ​ർ​പ്ര​കാ​ശി​ന്‍റെ നീ​ക്ക​ത്തി​ൽ വി​ഡി പ​ക്ഷം ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ട് തു​ട​രു​ക​യാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശ്. വി.​ഡി. സ​തീ​ശ​നെ​തി​രെ​യു​ള്ള രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് ന​ൽ​കി​യ അ​ടൂ​ർ പ്ര​കാ​ശ് രാ​ഹു​ൽ ഗാ​ന്ധി​ക്കും ഇ​ന്ന് പ​രാ​തി ന​ൽ​കി​യേ​ക്കും. മു​ഖ്യ​മ​ന്ത്രി​യും കെ​പി​സി​സി അ​ധ്യ​ക്ഷ​നും ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്. സ​ണ്ണി ജോ​സ​ഫും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ ക​ണ്ട് സ്ഥി​തി​ഗ​തി​ക​ൾ…

Read More