ജനുവരി മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് ചിലവേറും ! എടിഎം കീശ ചോര്‍ത്തുന്ന വഴി ഇങ്ങനെ…

എടിഎം ഇടപാടുകള്‍ നടത്തുന്നവരുടെ കീശ ഇനി ചോരും. സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടപാടുകള്‍ക്ക് ജനുവരിമുതല്‍ നിരക്ക് ഉയര്‍ത്തും.

എടിഎം ഇടപാടുകളുടെ ഫീസ് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിനെതുടര്‍ന്നാണിത്.

2022 ജനുവരി മുതല്‍ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക.

പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്.

നിലവില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പടെയുള്ളതാണിത്.

മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വര്‍ധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment