തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മന്ത്രി തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണിത്. പുതിയ നിരക്ക് ജനുവരി ഒന്നു മുതൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി സി പി ജോൺ ഉറപ്പുനൽകി. തിരുവനന്തപുരം: നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മന്ത്രി തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർദ്ധിപ്പിക്കുന്ന വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. കമ്മീഷൻ അന്വേഷണം നടത്തുമ്പോൾ യൂണിയനുകൾക്കും തൊഴിലാളികൾക്കും നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാം. ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി സി പി ജോൺ ഉറപ്പു നൽകിയതായി തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഡ്രൈവർമാർക്ക് ഇ എസ് ഐ നൽകണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Read More