നരഭോജിക്കടുവയെ നിര്‍ഭയം നേരിട്ട് കരടി ! അരമണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ രണ്ടുപേരും തളര്‍ന്നു; ഒടുവില്‍ കരടിയെ ശാപ്പിടാമെന്ന മോഹം ഉപേക്ഷിച്ചു കടുവ മടങ്ങി…

കടുവയുമായി ഏറ്റുമുട്ടാന്‍ കാട്ടിലെ ഒരുമാതിരി ജീവികള്‍ക്കൊന്നും ധൈര്യമുണ്ടാവില്ല. എന്നാല്‍ ഒരു നരഭോജിക്കടുവയുമായി പൊരിഞ്ഞ പോരാട്ടം നടത്തിയ കരടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഒടുവില്‍ പോരാടി ക്ഷീണിച്ച് അവശനായതോടെ കരടിയെ ഇരയാക്കാനുള്ള ശ്രമം കടുവ ഉപേക്ഷിച്ചു. കരടിയുടെ തലയ്ക്ക് തന്നെ പിടിയിട്ട കടുവ തന്റെ ഉദ്യമം വിജയിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പിന്മാറുകയായിരുന്നു.

തഡോബ അന്ധരേി കടുവാ സങ്കേതത്തില്‍ നിന്നും ഒരു ടൂര്‍ ഓപ്പറേറ്ററാണ് അപൂര്‍വ്വമായ ഈ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടുവ പിടിമുറുക്കിയതോടെ കരടി ഉച്ചത്തില്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം.

ഏറെ നേരത്തെ പിടിവലിക്കൊടുവില്‍ ക്ഷീണിച്ച് അവശനായ കടുവ കരടിയെ ഉപേക്ഷിച്ചു പോയി. ഒരു തടാകത്തിന്റെ തീരത്താണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്.

കടുവ പിടിവിട്ടതോടെ ഒന്ന് ക്ഷീണം തീര്‍ത്ത ശേഷം കരടി കടുവയ്ക്ക് നേരെ അലറിക്കൊണ്ട് പാഞ്ഞടുത്തു. തടാകത്തിലേക്ക് ഓടിയാണ് കരടിയുടെ പിടിയില്‍ നിന്നും കടുവ രക്ഷ നേടിയത്.

ഒടുവില്‍ ക്ഷീണിച്ച് അവശരായ രണ്ടു പേരും രണ്ട് വഴിക്ക് പിരിഞ്ഞു.വീഡിയോ മുമ്പ് ഇറങ്ങിയതാണെങ്കിലും അടുത്തിടെ വീണ്ടും വൈറലാവുകയായിരുന്നു.

Related posts

Leave a Comment