ആരാണ് മലയാളത്തിലെ മികച്ച നടന്‍ ! വ്യത്യസ്ഥമായ മറുപടിയുമായി സുരേഷ് ഗോപി…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ഹീറോ ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നാവും ഉത്തരം. ഒരു കാലത്ത് ആക്ഷന്‍ ഹീറോ വേഷങ്ങളിലൂടെ മലയാളക്കരയെ കീഴടക്കിയ താരം മികച്ച വേഷങ്ങളിലൂടെ മലയാളികളുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റി. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഒരുപിടി നല്ല വേഷം ചെയ്യാന്‍ താരത്തിനായിട്ടുണ്ട്. ഇടയ്ക്ക് രാഷ്ട്രീയത്തില്‍ ചേക്കേറിയതോടെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കുകയും ചെയ്തു. പിന്നീട് ബിജെപി ടിക്കറ്റില്‍ രാജ്യസഭ എംപിയായ താരം ആ നിലയ്ക്ക് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോള്‍ വീണ്ടും താരം സിനിമയില്‍ സജീവമായിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം നായകനായി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം വന്‍വിജയമായിരുന്നു. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ നല്ല നടന്‍ ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഒരു ചാനലിലെ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഈ തുറന്നു പറച്ചില്‍.…

Read More

ജയസൂര്യയെയും സൗബിനെയും സംയുക്തമായി മികച്ച നടന്മാരായി പ്രഖ്യാപിച്ചത് നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ ! തര്‍ക്കം തീര്‍ക്കാന്‍ ജൂറി സ്വീകരിച്ച നിര്‍ണായക നടപടി ഇങ്ങനെ…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനെ തിരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെ. പുരസ്‌കാര നിര്‍ണയത്തിന്റെ അന്തിമഘട്ടം എത്തിയപ്പോള്‍ ജൂറി അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ജയസൂര്യ, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരായിരുന്നു അവസാന പട്ടികയിലെത്തിയത്. ഒടുവില്‍ ജയസൂര്യയും സൗബിനും മാത്രമായപ്പോഴും കടുത്തതര്‍ക്കമുണ്ടായി. മുന്‍തൂക്കം സൗബിനായിരുന്നു. ജൂറിയിലെ വനിതാ അംഗം ജയസൂര്യയ്ക്കുവേണ്ടി വാദിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും നാലുവോട്ടു വീതം കിട്ടിയതോടെ ഇരുവരെയും സംയുക്തമായി മികച്ച നടന്മാരായി തെരഞ്ഞെടുക്കുകയാണ്. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് ജയസൂര്യ പുരസ്‌കാരം നേടിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സൗബിനും ജേതാവായി. പുരസ്‌കാര നിര്‍ണയത്തിന്റെ തൊട്ടു തലേന്നുവരെ സൗബിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നില്ല. ജോജു ജോര്‍ജ്ജ്, ഫഹദ്, ജയസൂര്യ എന്നിവര്‍ പട്ടികയില്‍ ഇടം നേടിയെന്നായിരുന്നു വിവരം. അപ്രതീക്ഷിതമായാണ് സൗബിനെ പുരസ്‌കാരം…

Read More

ഇക്കുറി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജയസൂര്യയ്ക്കു തന്നെയെന്ന് സംവിധായകന്‍ വിനയന്‍ ! കാരണമായി വിനയന്‍ പറയുന്നത്…

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം നടന്‍ ജയസൂര്യയ്ക്കു തന്നെയെന്ന് സംവിധായകന്‍ വിനയന്‍. ഇക്കുറി മികച്ച നടനാവാനുള്ള മത്സരം കടുക്കുമെന്നും എന്നാല്‍ ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്റെ മികവില്‍ ജയസൂര്യ പുരസ്‌കാരം സ്വന്തമാക്കുമെന്നാണ് വിനയന്‍ അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം … ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്‍പ്രതീക്ഷിക്കുന്നു…

Read More