കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ കണ്ണൂർ സ്വദേശിനി സവിതയുടെ മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഇവരുടെ ഇരട്ട സഹോദരി സജിതയും സഹോദരൻ സുധീറും അറസ്റ്റിലായി. ബുധനാഴ്ച രാത്രി സവിത കുഴഞ്ഞുവീണെന്നാണ് സഹോദരങ്ങൾ ആദ്യം ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ ഇൻക്വസ്റ്റിൽ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടതോടെ പൊലിസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. മർദിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിലും ഇത് വ്യക്തമായി. കൊലപാതകം നടത്തിയതിന് സജിതയെയും വിവരം മറച്ചുവച്ചതിന് സഹോദരൻ സുധീറിനെയും പൊലിസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More