മുംബൈ: സ്വപ്നനഗരിയായ മുംബൈയിലേക്ക് വണ്ടി കയറുമ്പോൾ ഇരുപത്തിയെട്ടുകാരനായ ഭൂഷൺ താക്കറെയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത് വെറും 24 രൂപ മാത്രമായിരുന്നു. എന്നാൽ, ആ യുവാവിനായി കാലം മുംബൈയിൽ ഒരു അത്ഭുതം കാത്തുവച്ചിട്ടുണ്ടായിരുന്നു. ഒറ്റദിവസം കൊണ്ട് ഭൂഷൺ കോടീശ്വരനായി മാറി. അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന കോൻ ബനേഗ ക്രോർപതിയുടെ 18-ാം സീസണിൽ ഒരു കോടി രൂപ നേടുന്ന ആദ്യ മത്സരാർഥിയായി ഭൂഷൺ ചരിത്രം കുറിച്ചു. സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായാണ് ഭൂഷൺ മുംബൈയിലെത്തിയത്. 2020-ൽ സിവിൽ സർവീസ് സ്വപ്നങ്ങൾക്കായി പഠനം തുടങ്ങിയ ഇദ്ദേഹം, 2016 മുതൽ കോൻ ബനേഗ ക്രോർപതിയുടെ ഹോട്ട് സീറ്റിലെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ കഠിനാധ്വാനത്തിലാണ് ഭൂഷൺ വളർന്നത്. സാമ്പത്തിക പ്രതിസന്ധികൾ മകന്റെ പഠനത്തിന് തടസമാകരുതെന്ന് ആ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു. പഠനച്ചെലവുകൾക്കായി അമ്മ തന്റെ സ്വർണാഭരണങ്ങൾ വിറ്റാണ് പണം സ്വരൂപിച്ചത്. സമ്മാനത്തുക കൊണ്ട് അമ്മ വിറ്റതിനേക്കാൾ…
Read More