ആകെ മുങ്ങിയാല്‍ കുളിരില്ല ! ആഷിഖ് അബു പറയുന്നതൊന്ന് ബിജിബാല്‍ പറയുന്നത് മറ്റൊന്ന്; സന്ദീപ് വാര്യരുടെ വാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍; പണി മൊത്തത്തില്‍ പാളി മ്യൂസിക്ക് ഫൗണ്ടേഷന്‍…

മ്യൂസിക്ക് ഫൗണ്ടേഷന്റെ സംഗീത പരിപാടി നടത്തിയത് പ്രളയദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന് ആഷിഖ് അബു വാദമുയര്‍ത്തിയതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍ എസ്. സുഹാസ്.യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ പരാതി പരിഗണിച്ചാണ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടത്. കളക്ടറായിരുന്നു പരിപാടിയുടെ രക്ഷാധികാരിയെന്ന് മ്യൂസിക് ഫൗണ്ടേഷന്‍ സെക്രട്ടറി ബിജിബാല്‍ പറഞ്ഞിരുന്നു. എന്നാല്‍ കളക്ടര്‍ ഇക്കാര്യം നിഷേധിച്ചതോടെ മ്യൂസിക്ക് ഫൗണ്ടേഷന്‍ വീണ്ടും വെട്ടിലായി. സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് ബിജിബാല്‍ തടിയൂരിയതിന്റെ പിന്നാലെയാണ് പോലീസ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് കളക്ടര്‍ പൊലീസിന് കൈമാറുന്നത്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് മനസ്സിലാക്കിയാണ് ഇടപെടല്‍. കൊച്ചി റേഞ്ച് ഐജിക്കും കമ്മീഷണര്‍ക്കുമാണ് പരാതി കൈമാറിയത്. അന്വേഷണം ഉള്‍പ്പെടെയുള്ള അനിവാര്യമായ നടപടികള്‍ വേണമെന്ന് പൊലീസിനോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇന്‍ഡോര്‍…

Read More