വെളുക്കാന്‍ തേച്ചത് പാണ്ടായി !ചൈനക്കാര്‍ക്ക് വിവാഹത്തോടുള്ള താല്‍പര്യം കുറയുന്നു ! ചൈനയ്ക്ക് വിനയായത് അമേരിക്കന്‍വല്‍ക്കരണം…

ചൈനയില്‍ ജനനനിരക്ക് കുറയുന്നുവെന്ന വിവരം ചൈനീസ് ഗവണ്‍മെന്റിനെ ഒട്ടൊന്നുമല്ല ആശങ്കാകുലരാക്കുന്നത്. ഇതോടൊപ്പം വിവാഹിതാകുന്നവരുടെ എണ്ണവും കുറയുന്നുവെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൈനയിലെ വിവാഹ രജിസ്‌ട്രേഷനുകളുടെ എണ്ണം തുടര്‍ച്ചയായ ഏഴാം കൊല്ലവും കുറഞ്ഞു. 2021-ന്റെ ആദ്യ മൂന്നു പാദങ്ങളില്‍ രാജ്യത്ത് മൊത്തം 5.87 ദശലക്ഷം ദമ്പതികളാണ് വിവാഹിതരായത്. 2020-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അല്പം കുറവാണിത്. ഇതോടൊപ്പം ജനനനിരക്കും കുറയുന്നു. 1978-നുശേഷം ആദ്യമായാണ് ജനനനിരക്ക് ഒരു ശതമാനത്തില്‍ താഴെയെത്തുന്നത്. ജനസംഖ്യാപരമായ പ്രതിസന്ധി രൂക്ഷമായപ്പോള്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒറ്റക്കുട്ടിനയം റദ്ദാക്കി 2016-ലാണ് രണ്ട് കുട്ടികള്‍ വരെ അനുമതി നല്‍കിയത്. മൂന്നു കുട്ടികള്‍ വരെയാവാമെന്ന് ഇക്കൊല്ലം നിയമം പരിഷ്‌കരിച്ചുവെങ്കിലും വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമസ്ത മേഖലകളിലും അമേരിക്കയെ കടത്തിവെട്ടാനുള്ള ശ്രമം നടത്തുന്ന ചൈനയ്ക്ക് വന്‍തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. അമേരിക്കന്‍വല്‍ക്കരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠനം നിര്‍ബന്ധമാക്കിയിരുന്നു. മാത്രമല്ല പാശ്ചാത്യലോകത്തിനു…

Read More