വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപം കൊണ്ട എസ്പി-ബിഎസ്പി സഖ്യം ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇതോടൊപ്പം ദേശീയതലത്തില്‍ പ്രതിപക്ഷ മഹാസഖ്യം എന്ന കോണ്‍ഗ്രസ് ആശയത്തിനും ഈ സഖ്യം തുരങ്കം വച്ചേക്കുമെന്ന ഭയം ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്തിരിക്കുകയാണ്. തങ്ങളെ ഒഴിവാക്കി പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാനുള്ള മായാവതി-അഖിലേഷ് കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അഖിലേഷിന്റെയും മായാവതിയുടെയും പാത പിന്തുടര്‍ന്നു കൂടുതല്‍ പാര്‍ട്ടികള്‍ കൂടുമാറാനുള്ള സാധ്യതയുണ്ടെങ്കിലും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നതു കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്ന ഘടകമാണെന്നു വിലയിരുത്തല്‍. തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്. നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവുവാണു കോണ്‍ഗ്രസ്-ബി.ജെ.പി. വിരുദ്ധ സഖ്യമെന്ന നിലയില്‍ ഫെഡറല്‍ മുന്നണിയെന്നു പേരിട്ട് നീക്കത്തിന് ആദ്യം വിത്തുപാകിയത്. അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും വിജയത്തേരേറിയതിന്റെ ആത്മവിശ്വാസമാണ് റാവുവിന്റെ നീക്കങ്ങള്‍ക്കു ബലമേകിയത്. കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി)യും വൈരം മറന്ന് ഒരുമിച്ചിട്ടും…
Read MoreTag: bjp
ജയിലില്‍ പോകാന്‍ ശിവന്‍കുട്ടിയ്ക്കും ആനാവൂരിനും മടി ! ആര്‍പിഎഫിനു മുമ്പില്‍ അടിയറവു പറഞ്ഞ് സിപിഎം; തിരുവനന്തപുരത്ത് ബിജെപിക്കാരുമായി സമവായത്തിലെത്തിയെന്ന് സൂചന; കുടുങ്ങുന്നത് പാര്‍ട്ടികളിലെ അണികള്‍ മാത്രം…
തിരുവനന്തപുരം: നേതാക്കള്‍ തമ്മില്‍ പാര്‍ട്ടിമറന്ന് കൈകോര്‍ത്തപ്പോള്‍ ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താല്‍, തൊഴിലാളി സംഘടനകളുടെ സംയുക്ത ദേശീയപണിമുടക്ക് എന്നിവയോടനുബന്ധിച്ചു നടന്ന അക്രമങ്ങളില്‍ പ്രതികളാവുക ബിജെപിയിലെയും സിപിഎമ്മിലെയും അണികള്‍ മാത്രമെന്നു സൂചന. എസ്ബിഐ ആക്രമണകേസില്‍ ഉള്‍പ്പെടെ പ്രധാന സിപിഎം നേതാവിനെ ഒഴിവാക്കും.പൊതുമുതല്‍ നശീകരണം ഗൗരവമായെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതും സ്വകാര്യസ്വത്ത് നശീകരണത്തിനെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതും നേതാക്കള്‍ക്കു കുരുക്കായി. സമരങ്ങളുടെ മറവില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അകത്തിടാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനു പക്ഷേ ആദ്യ ഇരകളായി കിട്ടിയതു സിപിഎമ്മുകാരെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയവര്‍ക്കെതിരെയും കേസുകള്‍ വന്നതോടെയാണു സമവായത്തിനു ധാരണയായതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു ദേശീയപണിമുടക്കിന്റെ പേരില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ. ശാഖ അടിച്ചുതകര്‍ത്ത കേസില്‍ രണ്ട് എന്‍.ജി.ഒ. യൂണിയന്‍ നേതാക്കളാണ് ആദ്യപ്രതികള്‍. പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്) വ്യാപകമായി…
Read Moreഅടുത്ത തിരഞ്ഞെടുപ്പില്‍ 257 സീറ്റുകള്‍ കിട്ടുമെങ്കിലും എന്‍ഡിഎ അധികാരത്തിലേറില്ല ! ഇന്ത്യയില്‍ വരാന്‍ പോകുന്നത് തൂക്കുഭരണകൂടമെന്ന് പുതിയ സര്‍വേ;മന്ത്രിസഭാ രൂപികരണത്തില്‍ നിര്‍ണായക ശക്തിയാവുക കോണ്‍ഗ്രസോ ബിജെപിയോ ആവില്ല; അത് മറ്റൊരു ‘പാര്‍ട്ടി’
ന്യൂഡല്‍ഹി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പുതിയ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് അധികാരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് ഇന്ത്യ ടിവി സിഎന്‍എക്സ്അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നത്. സര്‍വേ അനുസരിച്ച് ബിജെപിയുടെ 223 സീറ്റുകള്‍ അടക്കം എന്‍ഡിഎയ്ക്ക് 257 സീറ്റുകളേ നേടാന്‍ കഴിയൂ. കോണ്‍ഗ്രസ് 85 സീറ്റുകള്‍ അടക്കം 146 സീറ്റില്‍ യുപിഎ സഖ്യം ഒതുങ്ങും. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുമായായിരിക്കും മന്ത്രിസഭ ഉണ്ടാക്കുക. കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്നും ഈ അഭിപ്രായ ഫലം വ്യക്തമാക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സിഎന്‍എസിന്റെ സര്‍വേ. കേരളത്തില്‍ കോണ്‍ഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും ബിജെപി, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഒന്നു വീതവും സ്വതന്ത്രര്‍ക്കു രണ്ടു സീറ്റ് വീതവും…
Read Moreരാജസ്ഥാനില്‍ ബിജെപിയ്ക്ക് തിരിച്ചടിയായത് വസുന്ധരരാജെയുടെ ഏകാധിപത്യവും അഴിമതിയും കര്‍ഷകരോഷവും !ജാതിസമവാക്യങ്ങളും പിന്തുണച്ചില്ല; കോണ്‍ഗ്രസിന് പ്രശ്‌നം ആരെ മുഖ്യമന്ത്രിയാക്കും എന്നതു മാത്രം…
രാജസ്ഥാന്‍ പതിവു തെറ്റിച്ചില്ല. കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ച രാജസ്ഥാന്‍ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായ ഫലസൂചനകളാണ് നല്‍കുന്നത്. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ ഏകാധിപത്യ നടപടികളാണ് ബിജെപിയെ രാജസ്ഥാനില്‍ പിന്നോട്ടടിച്ചത്.സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം മുന്നിട്ടു നില്‍ക്കുകയാണെങ്കിലും മുഖ്യമന്ത്രി വസുന്ധര രാജെ ഒഴികെയുള്ള മന്ത്രിമാരെല്ലാം പരാജയത്തിന്റെ നിഴലിലാണ്. ്ജാതി രാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനില്‍ 2013-ല്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. അതേസമയം കോണ്‍ഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കടുത്ത സര്‍ക്കാര്‍ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. ഇത് ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലസൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .കഴിഞ്ഞ 20 വര്‍ഷങ്ങളായി ആരെയും ഒന്നില്‍ കൂടുതല്‍ തവണ പിന്തുണച്ച ചരിത്രം രാജസ്ഥാനില്ല. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരാജ…
Read Moreഒന്നര ദശാബ്ദത്തിനു ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് ! മിസോറാം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത് എംഎന്‍എഫ് ; തെലുങ്കാനയില്‍ ടിആര്‍എസ് തന്നെ…
രാജ്യം ഭരിക്കുന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ അധികാരത്തിലേക്ക്. പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ അധികാരത്തിലേറുന്നത്. 2000ല്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ അജിത് ജോഗിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ച കോണ്‍ഗ്രസിന് 2003ലെ തിരഞ്ഞെടുപ്പില്‍ അടിപതറുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ മൂന്നു തിരഞ്ഞെടുപ്പുകളിലും രമണ്‍സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറി. എന്നാല്‍ കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ച ഛത്തീസ്ഗഢില്‍ ഇത്തവണ ബിജെപിയെ ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. തെലങ്കാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവച്ചു കൊണ്ടുള്ള ഫലങ്ങളാണ് പുറത്തുവരുന്നത്. കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് തന്നെ ഇക്കുറിയും അധികാരത്തിലേറുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഇവിടെയും സീറ്റ് വര്‍ധിപ്പിക്കാനായത് കോണ്‍ഗ്രസിന് കരുത്താകും. മിസോറാമില്‍ എംഎന്‍എഫ് ആണ് ലീഡ് ചെയ്യുന്നത് എംഎന്‍എഫിനൊപ്പം ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമാവാമെന്ന പ്രതീക്ഷയാണ് മിസോറാമില്‍ ബിജെപി വച്ചു പുലര്‍ത്തുന്നത്. ഓരോ തവണയും ബിജെപിയെയും കോണ്‍ഗ്രസിനെയും മാറിമാറി…
Read Moreകേരളത്തില്‍ മോഹന്‍ലാല്‍,സുരേഷ് ഗോപി, ശ്രീശാന്ത്;ഡല്‍ഹിയില്‍ അക്ഷയ് കുമാറും സെവാഗും ; മുംബൈ പിടിക്കാന്‍ ബോളിവുഡ് സ്വപ്‌നസുന്ദരി മാധുരി ദീക്ഷിത്; സെലിബ്രിറ്റികളെ കളത്തിലിറക്കി കളിക്കാന്‍ ഒരുങ്ങി ബിജെപി
ന്യൂഡല്‍ഹി: സെലിബ്രിറ്റികളെയും പ്രഫഷണല്‍സിനെയും രംഗത്തിറക്കി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയാറെടുക്കുന്നതായി വിവരം. സിനിമ, സ്‌പോര്‍ട്‌സ്, കല, സാഹിത്യം, സംസ്‌കാരികം എന്നിങ്ങനെയുള്ള മേഖലകളില്‍നിന്നുള്ള പ്രമുഖരായ 70 പേരെ രംഗത്തിറക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, നടന്‍ മോഹന്‍ലാല്‍, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ള പ്രമുഖര്‍. മികവ് തെളിയിച്ചവരെ അവരവരുടെ പ്രദേശങ്ങളില്‍ ഇറക്കി നേട്ടം കൊയ്യാനാണു പാര്‍ട്ടി ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാര്‍-ന്യൂഡല്‍ഹി, സണ്ണി ഡിയോള്‍-ഗുര്‍ദാസ്പുര്‍, മാധുരി ദീക്ഷിത്-മുംബൈ, മോഹന്‍ലാല്‍-തിരുവനന്തപുരം,സുരേഷ് ഗോപി-കൊല്ലം,ശ്രീശാന്ത്-എറണാകുളം എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള നേരത്തെ, ശശി തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ വന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും മോഹന്‍ലാല്‍ ഇത് നിഷേധിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ സിനിമാ താരങ്ങള്‍ക്കു മാത്രമാണ്…
Read Moreകോണ്‍ഗ്രസിന് ഇനി പഞ്ചാബും പുതുച്ചേരിയും മിസോറാമും മാത്രം ! ഏഴു സംസ്ഥാനങ്ങളില്‍ നിന്ന് നാലു വര്‍ഷം കൊണ്ട് ബിജെപി അധികാരം വ്യാപിപ്പിച്ചത് 21 സംസ്ഥാനങ്ങളിലേക്ക്;നിര്‍ണായകമായത് മോദി-അമിത് ഷാ തന്ത്രങ്ങള്‍…
ന്യൂഡല്‍ഹി: ഉത്തരേന്ത്യയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പിടിച്ച ശേഷം ദക്ഷിണേന്ത്യയിലും ബിജെപിയുടെ തേരോട്ടം. കര്‍ണാടകയിലെ വിജയത്തോടെ ദക്ഷിണേന്ത്യയിലും ചുവടുറപ്പിക്കുകയാണ് ബിജെപി. കേരളവും കര്‍ണാടകയും തമിഴ്‌നാടും ആന്ധ്രയും തെലുങ്കാനയും ഗോവയുമുള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടിടങ്ങളില്‍ ഇതോടെ ഭരണം ബിജെപിയ്ക്കായി. ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഒരേ സമയം രണ്ടിടത്ത് ഭരണം കിട്ടുന്നത്. നേരത്തേയും കര്‍ണ്ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയിട്ടുണ്ട്. ത്രിപുരയിലെ ചരിത്രവിജയത്തിനു ശേഷം അമിത് ഷായുടെയും സംഘത്തിന്റെയും ശ്രദ്ധ മുഴുവന്‍ കര്‍ണാടക തിരഞ്ഞെടുപ്പിലായിരുന്നു. എന്നാല്‍ ഇതിനു മറുതന്ത്രങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തയതോടെ കളം മുറുകി. ലിംഗായത്തുകളെ മതപദവയിലേക്ക് ഉയര്‍ത്തിയുള്ള മത കാര്‍ഡ് ഇറക്കിക്കളിച്ചെങ്കിലും സമയോചിതമായി ഇടപെട്ട അമിത്ഷായുടെ തന്ത്രങ്ങള്‍ക്കായിരുന്നു അന്തിമ വിജയം. മൂന്നാഴ്ച ബംഗളുരുവില്‍ നിലയുറപ്പിച്ചാണ് അമിത് ഷാ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. ആര്‍എസ്എസിന്റെ പിണക്കം വെല്ലുവിളിയായി. ഇതോടെ അവസാന ദിവസങ്ങളില്‍ പരിവാറുകാരനായ റാം മാധവിനെ കര്‍ണ്ണാടകയില്‍ രംഗത്തിറക്കി. ഇത് ഗുണകരമായി. മോദിയുടെ…
Read Moreനടി ഭാവന ബിജെപിയില്‍ ചേര്‍ന്നു! ജനപ്രിയ നടിയുടെ കൂടുമാറ്റം എതിരാളികള്‍ക്ക് വെല്ലുവിളിയാവും…
ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു. 2013ല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം. ഭാവനയുടെ കൂറുമാറ്റം ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു. ത്രിപുരയിലെ പ്രമുഖരായ പല നേതാക്കളും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ പ്രസ്താവിച്ചിരുന്നു.
Read Moreരാവിലെ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കാരനായ സുന്ദരം വൈകുന്നേരം വീണ്ടും കോണ്‍ഗ്രസുകാരനായി; സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
മംഗലുരു: കര്‍ണാടക തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയിലെ ആളുകള്‍ സീറ്റിനു വേണ്ടി മറുകണ്ടം ചാടല്‍ തുടരുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാവ് മണിക്കൂറുകള്‍ക്കകം തിരിച്ച് പഴയ പാര്‍ട്ടിയിലെത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തി. പനേമംഗലുരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനഗരയാണ് രാവിലെ ബിജെപിയിലേക്ക് പോയി വൈകിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നത്. ശനിയാഴ്ച രാവിലെ ബിജെപി സ്ഥാനാര്‍ത്ഥി യു രാജേഷ് നായിക് സുന്ദരയ്ക്ക് പാര്‍ട്ടി പതാക നല്‍കി വരവേറ്റത്. വനം മന്ത്രി ബി രാമനാഥ റായിക്കെതിരെ മത്സരിക്കുന്നയാളാണ് രാജേഷ്. മണിക്കൂറുകള്‍ക്കു ശേഷം വൈകിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സുന്ദര പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായി പ്രഖ്യാപിച്ചു. ചന്ദ്രപ്രകാശ് ഷെട്ടി തുംബെയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത്.പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളേത്തുടര്‍ന്നാണ് സുന്ദര തിരിച്ച് കോണ്‍ഗ്രസിലെത്തിയത്. എന്നാല്‍ എന്തൊക്കെ ഉപാധികളാണ് അംഗീകരിച്ചത് എന്ന കാര്യം വ്യക്തമല്ല.…
Read Moreസിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളെ കൊന്നു കളയുമെന്നു ഭീഷണി; അച്ഛനെ രക്ഷിക്കാന്‍ സഹായമര്‍ഭ്യത്ഥിച്ച് മകള്‍ സോഷ്യല്‍ മീഡിയയില്‍…
കാസര്‍ഗോഡ് : സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന അച്ഛനെ കൊന്നുകളയുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി മകള്‍. സംഭവത്തില്‍ പോലീസ് സംരക്ഷണവും നാട്ടുകാരുടെ പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട് 16 കാരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്നവരാണ് അച്ഛനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നും തന്റെ അച്ഛനെ രക്ഷിക്കണമെന്നുമാണ് എന്നാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. കിനാനൂര്‍ സ്വദേശി സി.കെ.സുകുമാരന്റെ മകളും ചായോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അശ്വിനിയാണ് അച്ഛനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന താന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം തന്നെ പല തവണ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സുകുമാരന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിനിടെയാണ് സിപിഎമ്മുകാരുടെ ഭാഗത്തു നിന്നും കൊന്നുകളയല്‍ ഭീഷണി ഉണ്ടായത്.…
Read More