നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി ബിജെപി ! പുറത്താക്കിയ നടിയെ തിരിച്ചെടുത്തു; അടിമുടി തിളങ്ങി തമിഴ്‌നാട് ബിജെപി…

താരത്തിളക്കത്തില്‍ തമിഴ്‌നാട് ബിജെപി. അധ്യക്ഷനായി എല്‍.മുരുകന്‍ സ്ഥാനമേറ്റതിനു ശേഷം തമിഴ്‌നാട് ബിജെപിയില്‍ സിനിമരംഗത്തു നിന്നുള്ളവരുടെ നിറസാന്നിദ്ധ്യമാണ് കാണുന്നത്. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. നടനും നാടക പ്രവര്‍ത്തകനുമായ എസ്.വി. ശേഖറാണ് പുതിയ ഖജാന്‍ജി. ഗൗതമി, നമിത എന്നിവരെ കൂടാതെ നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായി നിയമിച്ചു. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യില്‍ ചേര്‍ന്നത്. നമിതയ്ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന്‍ രാധാരവിക്ക് പദവിയില്ല. നടി നയന്‍താരയ്ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെത്തുടര്‍ന്ന് ഡി.എം.കെ.യില്‍നിന്ന് നീക്കിയതിനു ശേഷമാണ് രാധാരവി ബി.ജെ.പി.യില്‍ ചേര്‍ന്നത്. വിദ്യാഭാസ കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ഗൗതമി വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. 13 വര്‍ഷം ഒന്നിച്ച് താമസിച്ച നടനും മക്കള്‍…

Read More

ആദ്യം ബിജെപി പിന്നെ കോണ്‍ഗ്രസ് അടുത്തത് എഎപി ? നവ് ജ്യോത് സിംഗ് സിദ്ധു ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന; സ്വാഗതം ചെയ്ത് കെജ്രിവാള്‍…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായിരുന്ന നവജ്യോത് സിംഗ് സിദ്ധു ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന അഭ്യൂഹം ശക്തമായി. കോണ്‍ഗ്രസ് നേതൃത്വവുമായും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായും ഇടഞ്ഞുനില്‍ക്കുന്ന സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെയാണ് സിദ്ധു എഎപിയിലേക്കെന്ന അഭ്യഹം ശക്തമായത്. ഒരു ദേശീയ ചാനലുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് കെജ്രിവാള്‍ സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധു കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിദ്ധുവിന്റെ പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായത്. 2017ലാണ് ബിജെപി വിട്ട് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതിനു മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിദ്ധു ആം ആദ്മിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ…

Read More

ദില്ലി തെരഞ്ഞെടുപ്പില്‍ ‘ഡീപ്പ് ഫേക്ക്’ വീഡിയോ ഉപയോഗിച്ച്‌ ബിജെപി ! ഈ സാങ്കേതിക വിദ്യ ഇന്ത്യയില്‍ പ്രയോഗിക്കപ്പെടുന്നത് ഇതാദ്യം…

കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെല്ലാം പാളിയെങ്കിലും ബിജെപി പയറ്റിയ പുതിയ പ്രചരണ തന്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറ്റവും നൂതനമായ വശമായ ഡീപ്പ് ഫേക്ക് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തിയെന്നാണ് വൈസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി എട്ടിനായിരുന്നു ദില്ലി തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഫെബ്രുവരി ഏഴിന് ദില്ലി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങി. ഇംഗ്ലീഷിലും, ഹിന്ദിയുടെ ഭഗഭേദമായ ഹരിയാന്‍വിയിലും ഉള്ള 44 സെക്കന്റുള്ള വീഡിയോ ആണ് ഇത്. ഇത് പ്രകാരം ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ എതിരാളികളായ ആംആദ്മി പാര്‍ട്ടിയെയും കെജ്രിവാള്‍ സര്‍ക്കാറിനെതിരെയും മനോജ് തിവാരി തന്റെ വിമര്‍ശനം നടത്തുന്നു. ഒപ്പം താമര ചിഹ്നത്തിന് വോട്ട് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ കാഴ്ചയില്‍ ഇത് ഒരു സാധാരണ വീഡിയോയായി തോന്നാമെങ്കിലും ഇത് ഡീപ്പ് ഫേക്ക് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച വീഡിയോയാണിത്.…

Read More

എന്തു വിലകൊടുത്തും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങി ബിജെപി ! ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെ…

പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും സംബന്ധിച്ച പ്രതിഷേധങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഏകീകൃത സിവില്‍ കോഡുമായി ബിജെപി മുന്നോട്ടു പോകുന്നതായി വിവരം. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമം നടത്തുകയും ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ പാസ്സാക്കിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നുമാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി എല്ലാ എംപിമാരോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ ചൊവ്വാഴ്ച നടക്കാറുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ബിജെപി റദ്ദാക്കിയ ബിജെപി സ്വന്തം എംപിമാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്്തിരുന്നു.അതേസമയം ഇന്ന് പാര്‍ലമെന്റിലെ രണ്ടു സഭകളിലെ അജണ്ഡയില്‍ ഏകീകൃത സിവില്‍കോഡ് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും എംപിമാരെല്ലാം പാര്‍ലമെന്റില്‍ എത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ ഉണ്ടായാലും തങ്ങളുടെ അടിസ്ഥാന തീരുമാനങ്ങളില്‍ നിന്നും മാറില്ല എന്ന സൂചനകളാണ് ബിജെപിനല്‍കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ആംആദ്മിയ്ക്ക് അനുകൂലമാണ്. നേരത്തേ ബിജെപി കൊണ്ടുവന്ന ദേശീയ പൗരത്വ റജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രാജ്യവ്യാപകമായി…

Read More

അബ്ദുള്ളക്കുട്ടി അദ്ഭുതക്കുട്ടിയാവുമോ ? എ.പി അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷനാകുമോയെന്ന ആശങ്കയില്‍ നേതാക്കള്‍; ബിജെപി അധ്യക്ഷനെ കണ്ടെത്താനുള്ള പുതിയ നീക്കങ്ങള്‍ ഇങ്ങനെ…

പല പാര്‍ട്ടികള്‍ ചാടി അടുത്തിടെ ബിജെപിയിലെത്തിയ എ.പി അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷ സ്ഥാനം കൊണ്ടുപോകുമോയെന്ന ആശങ്കയില്‍ പ്രമുഖ നേതാക്കള്‍. മുന്‍ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ വലയുകയാണ് ബിജെപി. ഗ്രൂപ്പ പോരാണ് പാര്‍ട്ടിയെ വലയ്ക്കുന്നത്. കുമ്മനത്തിന്റെയും കെ.സുരേന്ദ്രന്റെയും പേരുകളാണ് പ്രധാനമായും ഉയര്‍ന്നതെങ്കിലും ശോഭ സുരേന്ദ്രന്റെയും എംടി രമേശിന്റെയുമെല്ലാം പേരുകള്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്നതോടെ ഗ്രൂപ്പുപോര് പരസ്യമായ രഹസ്യമായി. ഇതിനാല്‍ തന്നെ പ്രത്യേകിച്ച് ഗ്രൂപ്പുകളിലൊന്നുമില്ലാത്ത നിലവിലെ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൗരത്വബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങളെ നഖശിഖാന്തം എതിര്‍ത്ത വ്യക്തികൂടിയാണ് അബ്ദുള്ളക്കുട്ടി.മാത്രമല്ല ന്യൂനപക്ഷക്കാരനെ അധ്യക്ഷനാക്കിയാല്‍ അതും ഗുണം ചെയ്യുമെന്ന് ഒരു കൂട്ടര്‍ കരുതുന്നു. മുമ്പ് കെ. സുരേന്ദ്രനുമായി മുരളീധര പക്ഷവും എം ടി രമേശിനായി കൃഷ്ണദാസ് പക്ഷവും നീക്കം നടത്തുന്നുണ്ട്. ഗ്രൂപ്പുകള്‍ക്കതീതമായി ശോഭ…

Read More

ജാര്‍ഖണ്ഡില്‍ അടിപതറി ബിജെപി ! കേവല ഭൂരിപക്ഷം കടന്ന് മഹാസഖ്യത്തിന്റെ കുതിപ്പ്; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് സൂചന…

ജാര്‍ഖണ്ഡില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രാഷ്ട്രീയ ജനതാ ദള്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് ഏകദേശം ഉറപ്പായി. തൂക്കുസഭയാണെങ്കില്‍ എജെഎസ്യു, ജെവിഎം പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപി ചര്‍ച്ച ആരംഭിച്ചിരുന്നു. ഗോത്രമേഖലകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. ബാര്‍ഹെതില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുന്നിലാണ്. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്യു, എല്‍ജെപി, ജെഡിയു തുടങ്ങിയ പാര്‍ട്ടികള്‍ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടത്. ഒറ്റയ്ക്കു മത്സരിച്ചത് ബിജെപിയ്ക്കു ക്ഷീണമായെന്നാണ് വിലയിരുത്തല്‍. അധികാരത്തുടര്‍ച്ച തേടുന്ന ബിജെപിക്കും അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബര്‍ ദാസിനും ഒരുപോലെ രാഷ്ട്രീയ പരീക്ഷണമാണു തിരഞ്ഞെടുപ്പ്. ആര്‍ക്കും കേവല ഭൂരിപക്ഷത്തിലേക്കെത്താന്‍ കഴിയില്ലെന്ന സൂചനയാണു മിക്ക സര്‍വേ ഫലങ്ങളും സൂചിപ്പിച്ചത്. എന്നാല്‍ മഹാസഖ്യം ഭരണത്തിലേറുമെന്ന വ്യക്തമായ…

Read More

30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്റെ വിരല്‍ കടിച്ചു മുറിച്ച് ബിജെപിക്കാരന്‍ ! അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…

ഉള്ളിവില വര്‍ധനവിനെതിരേയുള്ള പ്രതിഷേധമായി 30 രൂപയ്ക്ക് ഉള്ളിവിറ്റ കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. എന്നാല്‍ സംഭവം വിവാദമായതോട നൈനിറ്റാള്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നന്ദന്‍ മെഹ്‌റയുടെ വിരല്‍ കടിച്ചുമുറിച്ച മനീഷ് ബിഷ്ത് എന്ന വ്യക്തിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദവുമായി പാര്‍ട്ടി ജില്ല നേതൃത്വം രംഗത്ത് എത്തി. ഉള്ളവിലക്കയറ്റത്തില്‍ പ്രതിഷേധിക്കാനായെത്തിയപ്രവര്‍ത്തകരെ തുടക്കം മുതല്‍ മനീഷ് അസഭ്യം പറയുന്നുണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാന്തനാക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദം കോണ്‍ഗ്രസ് തള്ളി. ഇയാള്‍ സ്ഥലത്തെ പ്രധാന ബിജെപി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ക്ക് എല്ലാമറിയാം എന്നാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേ സമയം ആക്രമിച്ച സമയത്ത്…

Read More

എക്‌സിറ്റ് പോളുകളെ നിഷ്പ്രഭമാക്കി ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക് ? കിംഗ് മേക്കറാവുക ജെജെപിയുടെ 31കാരന്‍ നേതാവ് ദുഷ്യന്ത് ചൗട്ടാല…

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ കാര്യങ്ങള്‍ ബിജെപിയില്‍ നിന്ന് കൈവിട്ടു പോകുന്നുവോ ? ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും ബിജെപിയ്ക്ക് വന്‍ ഭൂരിപക്ഷത്തിലുള്ള ഭരണത്തുടര്‍ച്ച പ്രവചിച്ചപ്പോള്‍ ഇന്ത്യടുഡേ മാത്രമായിരുന്നു ഇതിനപവാദം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോളിനെ ശരിവയ്ക്കും വിധത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഹരിയാന സാക്ഷ്യം വഹിക്കുന്നത്. ബിജെപിയുടെ മിഷന്‍ 75 എന്ന ലക്ഷ്യം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഹരിയാനയില്‍ കാണാന്‍ കഴിയുന്നത്. നിലവില്‍ 36 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 35  മുമ്പിലാണ്. 46 സീറ്റുകളാണ് ഹരിയാണയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി പദം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തെന്നാണ് സൂചന. ജെജെപി ഹരിയാനയില്‍ കിംഗ് മേക്കറാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ഭൂപീന്ദര്‍ സിങ്…

Read More

ടിക് ടോക് താരത്തിന് ടിക്കറ്റ് നല്‍കി ബിജെപി ! സ്ഥാനാര്‍ഥി പ്രഖ്യാപനം എത്തിയതോടെ താരത്തിന്റെ ഫോളോവേഴ്‌സ് ഇരട്ടിയായി…

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക് ടോക് സൂപ്പര്‍താരത്തിന് ടിക്കറ്റ് നല്‍കി ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം. താരത്തിന്റെ പ്രശസ്തിയും ഫോളോവേഴ്സും കണ്ട് ബിജെപി സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരിക്കുന്നത്. ടിക് ടോക് താരമായ സോനാലി ഫോഗാട്ടാണ് അദാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. ബിഷ്‌ണോയി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്. ഇതും കൂടെ കണക്കിലെടുത്താണ് ബിജെപിയുടെ തീരുമാനം. ടിക് ടോക്കില്‍ 1,21,500 ഫോളോവേഴ്‌സാണ് സൊനാലിയ്ക്കുള്ളത്. രണ്ട് വര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന സൊനാലി പെട്ടെന്നു തന്നെ ബിജെപി വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായതാണ് ബിജെപിയെ ആകര്‍ഷിച്ചത്. അതേസമയം, ബിജെപി ഇവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ടിക് ടോക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോയിക്കെതിരെയാണ് സോനാലി അദാംപൂരില്‍ മത്സരിക്കുക. ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read More

ബിജെപി വനിതാ നേതാവിന്റെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയില്‍ ! പത്തു പേര്‍ക്കെതിരേ കേസെടുത്തു…

ബിജെപി വനിതാ നേതാവിന്റെയും യുവമോര്‍ച്ചാ നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ബഞ്ജര്‍ വാലി സ്വദേശിയായ ഗുഡ്ഡു സേതി നദ്ധര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി കുളു എസ്പി ഗൗരവ് സിങ് അറിയിച്ചു. സംഭവത്തിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി വനിതാ നേതാവിന്റെ പരാതിയില്‍ 10 പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബിജെപി വനിതാ നേതാവിന്റെയും യുവമോര്‍ച്ച നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. തുടര്‍ന്ന് യുവമോര്‍ച്ച നേതാവിന്റെ ഭാര്യ പൊലീസില്‍ തെളിവ് സഹിതം പരാതി നല്‍കിയിരുന്നു. വിവാദത്തെ തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. യുവതി നേതാവിന് അയച്ച വീഡിയോ ആണ് ലീക്കായതെന്നാണ് വിവരം. അതേസമയം യുവതിയുടെ ഓഡിയോ…

Read More