പരമാവധി 140 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് ! പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ഭഗീരഥ പ്രയത്‌നം വേണ്ടിവരും; മമതയുടെയും മായാവതിയുടെയും സ്വപ്‌നങ്ങള്‍ പൂവണിയുമോ…

ന്യൂഡല്‍ഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലേറാമെന്ന മോഹം അസ്ഥാനത്താണെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്. ബിജെപിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ അധികാരത്തിലേറുന്നതില്‍ നിന്ന് എങ്ങനെയും ബിജെപിയെ തടയുകയാവും കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി പ്രധാനമന്ത്രി മോഹം ഉപേക്ഷിക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറായേക്കുമെന്നു തന്നെയാണ് വിവരം. എന്നാല്‍ പ്രതിപക്ഷ ഐക്യം കീറാമുട്ടിയായി തുടരുകയാണ്. മെയ് 21ന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. മമതാ ബാനര്‍ജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. നേതാക്കളെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രി പദത്തില്‍ കണ്ണുള്ള മമതയും മായാവതിയും തന്ത്രപരമായ നിലപാട് എടുത്തു. കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍…

Read More

അടുത്ത തിരഞ്ഞെടുപ്പില്‍ 257 സീറ്റുകള്‍ കിട്ടുമെങ്കിലും എന്‍ഡിഎ അധികാരത്തിലേറില്ല ! ഇന്ത്യയില്‍ വരാന്‍ പോകുന്നത് തൂക്കുഭരണകൂടമെന്ന് പുതിയ സര്‍വേ;മന്ത്രിസഭാ രൂപികരണത്തില്‍ നിര്‍ണായക ശക്തിയാവുക കോണ്‍ഗ്രസോ ബിജെപിയോ ആവില്ല; അത് മറ്റൊരു ‘പാര്‍ട്ടി’

ന്യൂഡല്‍ഹി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പുതിയ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് അധികാരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് ഇന്ത്യ ടിവി സിഎന്‍എക്സ്അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നത്. സര്‍വേ അനുസരിച്ച് ബിജെപിയുടെ 223 സീറ്റുകള്‍ അടക്കം എന്‍ഡിഎയ്ക്ക് 257 സീറ്റുകളേ നേടാന്‍ കഴിയൂ. കോണ്‍ഗ്രസ് 85 സീറ്റുകള്‍ അടക്കം 146 സീറ്റില്‍ യുപിഎ സഖ്യം ഒതുങ്ങും. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുമായായിരിക്കും മന്ത്രിസഭ ഉണ്ടാക്കുക. കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്നും ഈ അഭിപ്രായ ഫലം വ്യക്തമാക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സിഎന്‍എസിന്റെ സര്‍വേ. കേരളത്തില്‍ കോണ്‍ഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും ബിജെപി, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഒന്നു വീതവും സ്വതന്ത്രര്‍ക്കു രണ്ടു സീറ്റ് വീതവും…

Read More

വിദേശ സഹായം സ്വീകരിക്കാമെന്ന് യുപിഎ കാലത്തെ ഉന്നതോദ്യോഗസ്ഥര്‍ ! ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം പ്രധാനമെന്നും അഭിപ്രായം…

ന്യൂഡല്‍ഹി: പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ സഹായിക്കാനായി മുന്നോട്ടു വന്ന വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കാമെന്ന് യുപിഎ കാലത്തെ ഉന്നതോദ്യോഗസ്ഥര്‍. പുനരധിവാസത്തിന് വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോന്‍ പറഞ്ഞു. ദുരന്തനിവാരണത്തിന് സഹായം പാടില്ലെന്നാണ് മുന്‍ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സാഹചര്യം കണക്കിലെടുക്കണമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം പ്രധാനമെന്നായിരുന്നു മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് ബാരുവിന്റെ അഭിപ്രായം. പ്രളയദുരന്തത്തില്‍ വലയുന്ന കേരളം വിദേശ സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പണമായി മാത്രമല്ല, ഉപകരണങ്ങള്‍, സാങ്കേതിക വൈദഗ്ധ്യം , അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ രൂപത്തിലും കേരളം വിദേശ രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല, ഏജന്‍സികളില്‍ നിന്നും സഹായം സ്വീകരിക്കേണ്ടതുണ്ട്. ഇത് ദുരിതം കുറയ്ക്കാനും പുനരധിവാസത്തിനും സഹായകമാകും. 2004ല്‍ സുനാമി…

Read More