സം​സ്ഥാ​നത്തെ ടൂറിസം, കെ​​​​എ​​​​സ്ടി​​​​പി പ​ദ്ധ​തി​ക​ളി​ൽ കോടികളുടെ ക്ര​മ​ക്കേടെന്ന് സി​എജി ക​ണ്ടെ​ത്ത​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​ര പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ കോ​​​​ടി​​​​ക​​​​ളു​​​​ടെ ക്ര​​​​മ​​​​ക്കേ​​​​ടെ​​​​ന്ന് സി​​​​എ​​​​ജി റി​​​​പ്പോ​​​​ർ​​​​ട്ട്. 2023-24 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ 642 വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​ര പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ 1319.59 കോ​​​​ടി രൂ​​​​പ പ​​​​ദ്ധ​​​​തി​​ച്ചെ​​​​ല​​​​വു​​​​ള്ള 181 പ​​​​ദ്ധ​​​​തി​​​​ക​​​​ളെ സാ​​​​ന്പി​​​​ളിം​​​​ഗി​​​​നാ​​​​യി വി​​​​ശ​​​​ദ ഓ​​​​ഡി​​​​റ്റി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​പ്പോ​​​​ഴാ​​​​ണ് ക്ര​​​​മ​​​​ക്കേ​​​​ട് ബോ​​​​ധ്യ​​​​മാ​​​​യ​​​​ത്.സാ​​​​ധ്യ​​​​താ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വം, നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​തെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി, ഭൂ​​​​മി ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​തെ പ്ര​​​​വൃ​​​​ത്തി ആ​​​​രം​​​​ഭി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ പോ​​​​രാ​​​​യ്മ​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്തി. =സാ​​​​ധ്യ​​​​താ​​​​പ​​​​ഠ​​​​നം ന​​​​ട​​​​ത്താ​​​​തെ തു​​​​ട​​​​ങ്ങി​​​​യ ക​​​​ണ്ണൂ​​​​ർ പ​​​​യ്യാ​​​​ന്പ​​​​ലം അ​​​​ഡ്വ​​​​ഞ്ച​​​​ർ പാ​​​​ർ​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 51 ല​​​​ക്ഷം രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചി​​​​ട്ടും ഇ​​​​പ്പോ​​​​ഴും അ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു.= ആ​​​​മ​​​​യി​​​​ഴ​​​​ഞ്ചാ​​​​ൻ തോ​​​​ട് പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ നെ​​​​ല്ലി​​​​ക്കു​​​​ഴി കാ​​​​ർ​​​​ട്ട​​​​ബി​​​​ൾ പാ​​​​ലം പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 2.10 കോ​​​​ടി ചെ​​​​ല​​​​വി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​ട്ടും അ​​​​പ്രോ​​​​ച്ച് റോ​​​​ഡ് നി​​​​ർ​​​​മി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ തുറക്കാനാകുന്നില്ല.= മു​​​​സി​​​​രി​​​​സ് പൈ​​​​തൃ​​​​ക പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ ബൈ​​​​പാ​​​​സി​​​​ന്‍റെ സൗ​​​​ന്ദ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണം പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി 1.16 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് വൈ​​​​ദ്യു​​​​തോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വാ​​​​ങ്ങി​​​​യ​​​​ത് ഉ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ടി വ​​​​ന്നു.= ജി​​​​ല്ലാ ടൂ​​​​റി​​​​സം പ്ര​​​​മോ​​​​ഷ​​​​ൻ…

Read More