ഇ​സ്‌​ലാം മ​ത​ത്തി​ൽ​നി​ന്നു ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഈ​ജി​പ്തി​ൽ 25 വ​ർ​ഷം ത​ട​വോ വ​ധ​ശി​ക്ഷ​യോ നേ​രി​ടു​ന്ന സെ​യ്ദ് അ​ബ്ദു​ൽ​റ​സേ​ക്കി​നെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് യു​എ​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: സ​മാ​ധാ​ന​പ​ര​മാ​യി വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ ഈ​ജി​പ്തി​ൽ 25 വ​ർ​ഷം ത​ട​വോ വ​ധ​ശി​ക്ഷ​യോ നേ​രി​ടു​ന്ന ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​യ സെ​യ്ദ് അ​ബ്ദു​ൽ​റ​സേ​ക്കി​നെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്ന് യു​എ​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​സ്‌​ലാം മ​ത​ത്തി​ൽ​നി​ന്നു ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 2025 ജൂ​ലൈ​യി​ൽ അ​റ​സ്റ്റി​ലാ​യ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ മ​ത​നി​ന്ദ, തീ​വ്ര​വാ​ദം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണു ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ എ​ട്ടി​ന് ന​ട​ക്കു​ന്ന വി​ചാ​ര​ണ​യി​ൽ അ​ബ്ദു​ൽ​റ​സേ​ക്കി​ന് ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​എ​സ് സെ​ന​റ്റ​ർ ജോ​ഷ് ഹാ​വ്‌​ലി ഉ​ൾ​പ്പ​ടെ​യു​ള്ള ആ​റു ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ത്തെ​ഴു​തി​യ​ത്. ജ​യി​ലി​ൽ അ​ദ്ദേ​ഹ​ത്തി​നു ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​താ​യും പീ​ഡ​ന​മേ​ൽ​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ​ജി​പ്തി​നു​ള്ള യു​എ​സ് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഓ​ർ​മി​പ്പി​ച്ചു. മ​ത​നി​ന്ദ, തീ​വ്ര​വാ​ദ വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്തു ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ബ്ദു​ൽ​റ​സേ​ക്കി​നെ​തി​രാ​യ കു​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.…

Read More