ചാലക്കുടിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നെഞ്ചത്ത് ട്വന്റി20 കളിക്കാന്‍ ജേക്കബ് തോമസ്; മുറിവേറ്റ ഡിജിപി ഐപിഎസ് ഉദ്യോഗം രാജിവച്ച് കളത്തിലിറങ്ങുമ്പോള്‍ പണി പാളുക ഇന്നസെന്റിന്; കിറ്റക്‌സ് ഉടമയുടെ കളികള്‍ കേരളത്തെ ഞെട്ടിക്കുമോ…?

സ്രാവുകള്‍ക്കൊപ്പം നീന്തിയതിന്റെ ശിക്ഷ ഇനിയും ജേക്കബ് തോമസ് അനുഭവിച്ചു കഴിഞ്ഞിട്ടില്ല. ഒന്നിനു പിന്നാലെ ഒന്നായി നിസാര കാരണങ്ങള്‍ക്ക് പിണറായി സസ്‌പെന്‍ഡ് ചെയ്ത് ഒതുക്കിയ ജേക്കബ് തോമസ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുകയാണ്. അതും കിഴക്കമ്പലത്തിന്റെ സ്വന്തം ട്വന്റി20യുടെ ലേബലില്‍. ചില കളികള്‍ ചിലര്‍ക്ക് കാണിച്ചു കൊടുക്കുക തന്നെയാവും ഐപിഎസ് രാജിവച്ച് കളത്തിലിറങ്ങുന്നതിലൂടെ ജേക്കബ് തോമസ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ വിപ്ലവം സൃഷ്ടിച്ച പരീക്ഷണത്തിന്റെ കഥയാണ് കിഴക്കമ്പലം ഭരിക്കുന്ന ജനകീയ കൂട്ടായ്മ ട്വന്റി20യ്ക്കു പറയാനുള്ളത്. ചാലക്കുടിയില്‍ ട്വന്റി20 സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മുമ്പേ തന്നെ പ്രചരണമുണ്ടായിരുന്നെങ്കിലും അന്ന് സ്ഥാനാര്‍ഥിയായി ഏവരും മനസ്സില്‍ കണ്ടത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എംഡിയും ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു. എം. ജേക്കബിനെയായിരുന്നു. എന്നാല്‍ ട്വന്റിട്വന്റി ക്രിക്കറ്റിന്റെ അപ്രവചനാത്മകതയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജേക്കബ് തോമസിന്റെ രംഗപ്രവേശം. ടെസ്റ്റിനെയും ഏകദിനത്തെയും പിന്തള്ളി ട്വന്റി20 ക്രിക്കറ്റ് ലോകം പിടിച്ചടക്കിയതിനു സമാനമായിരുന്നു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു…

Read More

ചാലക്കുടിയില്‍ സിപിഎമ്മിന് സ്ഥാനാര്‍ഥിക്ഷാമം ! ഞാനിനി ഇല്ലേ…എന്നു പറഞ്ഞ ഇന്നസെന്റിന് വീണ്ടും ലോട്ടറിയടിച്ചേക്കും;ഇന്നച്ചനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു…

തൃശൂര്‍: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അതികായനായിരുന്ന പി.സി ചാക്കോയെ പരാജയപ്പെടുത്തിയാണ് സിനിമാതാരം ഇന്നസെന്റ് ചാലക്കുടിയില്‍ നിന്ന് കഴിഞ്ഞ തവണ പാര്‍ലമെന്റിലെത്തിയത്. ഇന്നസെന്റ് എന്ന സിനിമാതാരത്തിന്റെ ജനപ്രീതി തന്നെയായിരുന്നു വിജയത്തിനു പിന്നില്‍.എന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് പ്രഖ്യാപിച്ചതോടെ ചാലക്കുടി സീറ്റിനായുള്ള കടിപിടികള്‍ സിപിഎമ്മില്‍ തുടങ്ങിയിരുന്നു. ആറു മാസം മുമ്പു വരെ കാര്യങ്ങള്‍ സിപിഎമ്മിന് അനുകൂലമായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. ശക്തമായ യുഡിഎഫ് തരംഗമുണ്ടാവുമെന്ന സര്‍വേ ഫലങ്ങള്‍ വെളിയില്‍ വന്നതോടെ ചാലക്കുടിയില്‍ ജനപിന്തുണയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ പാര്‍ട്ടി തലപുകഞ്ഞ് ആലോചിച്ചിട്ടും ഇന്നസെന്റിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.അതിനാല്‍ തന്നെ ഇത്തവണയും ഇന്നച്ചനെ തന്നെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള പദ്ധതിയിലാണ് സിപിഎം. ഇനിയൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കില്ല എന്നു പറഞ്ഞ ഇന്നസെന്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ശക്തമാണ്. ലോക്സഭയിലേക്ക് സിപിഎം പരീക്ഷിച്ച രണ്ടാമത്തെ…

Read More