കൊച്ചി: മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ പിടിയിലാകാനുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം.റാക്കറ്റിലെ പ്രധാന കണ്ണികളായ ഷംല, റഹ്മത്ത് എന്നിവര്‍ നിലവില്‍ ദുബായിലാണെന്നാണ് വിവരം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ദുബായ് പോലീസുമായി ബന്ധപ്പെട്ട് ഇവരെ ഉടന്‍ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷക സംഘം. തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം (27), പൊന്നാനി സ്വദേശിനി മഞ്ജിമ (25) എന്നിവരെ ഇന്നലെ സിജെഎം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ അന്വേഷക സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഷംലയുടെയും റഹ്മത്തിന്റേയും പങ്കാളിത്തത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചതായാണ് സൂചന. സിന്ധുവുമായി ഇരുവരും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ അന്വേഷക സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട്
. ഷംല അറസ്റ്റിലായ ബിലാലിനും മഞ്ജിമയ്ക്കുമൊപ്പം ഫെബ്രുവരി 20ന് ദുബായിലേയ്ക്ക് പോയതിന്റെ യാത്രാരേഖകള്‍ അന്വേഷക സംഘത്തിന് ലഭിച്ചു. സിന്ധുവാണ് ഇവര്‍ക്ക് വിസിറ്റിംഗ് വിസയും വിമാന ടിക്കറ്റും എടുത്ത് നല്‍കിയതെന്നും കണ്ടെത്തിയിരുന്നു.
അലീനയെയും മഞ്ജിമയെയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതി സിന്ധു, മുഖ്യസൂത്രധാരന്‍ ബിലാല്‍ എന്നിവരെയും അന്വേഷകസംഘം വൈകാതെ കസ്റ്റഡിയില്‍ വാങ്ങും.
