ജ​ന്ത​ർ​മ​ന്ത​ർ സ​മ​ര​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രെ അ​ഞ്ച് ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സും അ​ശു​തോ​ഷ് റാ​ങ്ക​യും ജ​യി​ലി​ലേ​ക്ക്. ജ​ന്ത​ർ​മ​ന്ത​ർ സ​മ​ര​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രെ അ​ഞ്ച് ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​വ​രെ തീ​ഹാ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി. മ​ന്ദി​ർ മാ​ർ​ഗി​ലെ സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷ​മാ​ണ് ന​ട​പ​ടി. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് സ​മ​ര​വേ​ദി​യാ​യ ജ​ന്ത​ർ​മ​ന്ത​റി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്നെ​ന്നും സ​മാ​ധാ​നാ​ന്ത​രീ​ക്ഷം പാ​ലി​ക്കാ​മെ​ന്ന് മു​മ്പ് ന​ൽ​കി​യി​രു​ന്ന ബോ​ണ്ട് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചെ​ന്നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം. അ​തേ​സ​മ​യം, മ​റ്റൊ​രു നേ​താ​വാ​യ അ​ജി​ങ്ക്യ ഷി​ൻ​ഡെ​യ്ക്ക് കോടതി ഉപാധികളോ‌ടെ ജാമ്യം അനുവദിച്ചു. ദേ​ശീ​യ പ​താ​ക​യേ​ന്തി ‘ഭാ​ര​ത് മാ​താ കീ ​ജ​യ്’ വി​ളി​ച്ച​തി​നാ​ണ് അ​ശു​തോ​ഷ് റാങ്ക​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ത​ന്നെ അ​ദ്ദേ​ഹ​ത്തെ​യും സൗ​ര​വ് ദാ​സി​നെ​യും ജ​യി​ലി​ല​ട​ച്ച​തെ​ന്ന് സി​ജെ​പി നേ​താ​വ് അ​ജി​ങ്ക്യ ഷി​ൻ​ഡെ ആ​രോ​പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​ക​ൾ​ക്കു​മു​ന്നി​ൽ ഭ​യ​പ്പെ​ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ ഉയർന്ന മ​നോ​വീ​ര്യം കാത്തുസൂക്ഷിക്കുന്നവരാണെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More