തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ പോ​ര് മു​റു​കു​ന്നു; മ​നു​ഷ്യ​ച്ച​ങ്ങ​ലയുമായി സി​പി​ഐ, ഇ​ന്ത്യാ സ​ഖ്യം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ പ​രി​ഗ​ണനയിൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ സ​ഖ്യം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച സു​പ്രീം​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​ഐ ഇ​ന്ന് മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കും. വ്യാ​ഴാ​ഴ്ച പ്ര​തീ​കാ​ത്മ​ക വി​ചാ​ര​ണ​യും ന​വം​ബ​ർ ഒ​ന്നി​ന് വോ​ട്ട് ബ​ച്ചാ​വോ, ദേ​ശ് ബ​ച്ചാ​വോ മ​ഹാ​റാ​ലി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഇ​ന്ത്യാ സ​ഖ്യം വ്യ​ക്ത​മാ​ക്കി. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ച്ചു. പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​യാ​യ എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2025 ജൂ​ണി​ലും ഒ​ക്ടോ​ബ​റി​ലും 2026 മേ​യി​ലും പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ ക​മ്മീ​ഷ​ൻ ഏ​ക​ക​ണ്ഠ​മാ​യാ​ണ് എ​ടു​ത്ത​തെ​ന്ന് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Read More