കോഴിക്കോട്: ബ്രഹ്മപുരത്തെ വിഷപ്പുക വിഷയം ആളിക്കത്തിക്കാന്‍ പ്രതിപക്ഷം പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളിൽ അതു മുങ്ങിപ്പോകുന്നതായി ആക്ഷേപം. ദേശീയശ്രദ്ധപോലും ആകര്‍ഷിക്കേണ്ട ബ്രഹ്മപുര വിഷയം പാർട്ടിയിലെ തമ്മിലടിയിൽ ചാന്പലാകുന്നതിൽ കോൺഗ്രസിനുള്ളില്‍നിന്നുതന്നെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. ഇന്ധനവിലവര്‍ധനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരം ഉദ്ദേശിച്ചഫലം കണ്ടില്ലെന്ന വിലയിരുത്തലിനു പിറകെയാണു ബ്രഹ്മപുരം വിഷയത്തിലുള്ള പ്രതിഷേധവും പാളം തെറ്റുന്നത്. ജനങ്ങള്‍ വിഷപ്പുക ശ്വസിക്കുന്ന സമയത്ത് സര്‍ക്കാരിനെതിരേയുള്ള വികാരം ആളിക്കത്തിക്കുന്നതിനു പകരം നേതൃത്വത്തെ വെല്ലുവിളിച്ചും അസ്ഥാനത്ത് അച്ചടക്കവാൾ വീശിയും വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ അണികളും അസ്വസ്ഥരാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരേ സമരം ശക്തിപ്പെടുത്തേണ്ട ഘട്ടത്തില്‍ എംപിമാരായ എം.കെ. രാഘവനും കെ. മുരളീധരനും പാര്‍ട്ടി നേതൃത്വത്തിനെതിരേ തിരിഞ്ഞത് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് കാരണമായെന്നാണു പ്രധാന വിമര്‍ശനം. ഇവർക്കെതിരേ കെപിസിസി നേതൃത്വം വേഗത്തിലെടുത്ത നടപടികളും നടപടിക്കെതിരേ ഏഴ് എംപിമാർ രംഗത്തെത്തിയതും പാർട്ടിയിലെ സ്ഥിതി രൂക്ഷമാക്കി. അണികളിലും ഇത് ആശയക്കുഴപ്പമുണ്ടാക്കി. വിഷയത്തില്‍ ഹൈക്കമാന്‍ഡിനും…
Read MoreTag: congress
ഹനുമാനു മുമ്പില്‍ ബിക്കിനി ധരിച്ച് സ്ത്രീകളുടെ ബോഡിബില്‍ഡിംഗ് ഷോ ! പിന്നാലെ ശുദ്ധീകരണവുമായി കോണ്‍ഗ്രസ്;വീഡിയോ പുറത്ത്…
മധ്യപ്രദേശിലെ രത്ലാമില് നടന്ന ബോഡിബില്‍ഡിംഗ് ഷോ വിവാദമായി. മത്സരത്തിന്റെ വേദിയില്‍ സ്ത്രീകള്‍ ബിക്കിനി ധരിച്ച് ഹനുമാന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദത്തിനു കാരണം. ബോഡിബില്‍ഡിംഗ് മത്സരത്തിന് പിന്നാലെ ഗംഗാ ജലം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുദ്ധീകരണം നടത്തി. ഇവിടെ ഹനുമാന് ചാലിസ ചൊല്ലുകയും ചെയ്തു. 13ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിങ് മത്സരം കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് സംഘടിപ്പിച്ചത്. ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബോഡിബില്‍ഡിംഗ് ഷോ അവസാനിച്ചതിന് പിന്നാലെയാണ് മത്സരാര്‍ത്ഥികള്‍ ഹനുമാന് ചിത്രത്തിനു മുന്നില്‍ നിന്ന് ഫോട്ടോയ്ക്കു പോസ് ചെയ്തത്. ബ്രഹ്മചാരിയായ ഹനുമാനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. മുന്‍ മേയറും, കോണ്‍ഗ്രസ് നേതാവുമായ പരാസ് സക്ലേശയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഹനുമാന് സ്വാമി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മായങ്ക് ജാട്ട് അഭിപ്രായപ്പെട്ടു. അതേസമയം സ്ത്രീകള്‍ കായികരംഗത്ത് പ്രവേശിക്കുന്നത് ഇഷ്ടമല്ലാത്തതിനാലാണ്…
Read Moreഎം.വി. ഗോവിന്ദന്റെ ജാഥ കൊണ്ട് സിപിഎമ്മിന്റെ കൊലപാതകക്കറ മായില്ല; ആകാശ് തില്ലങ്കേരിയെ സിപിഎമ്മിന് ഭയമെന്ന് വി.ഡി സതീശന്
കണ്ണൂർ: എം.വി. ഗോവിന്ദന്റെ ജാഥ കൊണ്ട് സിപിഎമ്മിന്റെ കൊലപാതകക്കറ മായി. ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്ന് വി.ഡി. സതീശന്. ശുഹൈബിന്റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു. കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീമുണ്ട്. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം ആളെക്കൊല്ലി പാര്‍ട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. പോലീസിനെ നോക്കുകുത്തിയാക്കിയാണ് കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി കോടതിയില്‍ നിന്ന് ഇറങ്ങി പോയത്.
Read Moreഅന്ന് മണിയാശാൻ, ഇന്ന് ആകാശ് തില്ലങ്കേരി… വെളിപ്പെടുത്തലിൽ വിയർത്ത് സിപിഎം; നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഡിസിസി
സ്വന്തം ലേഖകൻകണ്ണൂര്: മുൻ മന്ത്രി എം.എം. മണിയുടെ വൺ, ടൂ, ത്രീ.. വിവാദ പ്രസംഗം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതിലും വലിയ പ്രതിസന്ധിയാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ സിപിഎം നേരിടുന്നത്. എം.എം. മണിയുടെ വിവാദ പ്രസംഗത്തിൽ പാർട്ടിക്കെതിരേ പ്രവർത്തിച്ചവരെ ഓരോരുത്തരെയായി കൊലപ്പെടുത്തിയെന്നായിരുന്നു പറഞ്ഞതെങ്കിൽ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അതിലും മേലേക്ക് പോകുകയാണ്. എം.എം. മണി കൊലയ്ക്ക് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്നാൽ ഷുഹൈബ് കൊലക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരി മറ്റൊരാളുടെ ഫേസ് ബുക്ക് പോസ്റ്റിനിട്ട കമന്റിൽ നേതാക്കളുടെ നിർദേശാനുസരണം കൊല നടത്തിയെന്നും തങ്ങൾ വായ് തുറന്നാൽ പല നേതാക്കളും പുറത്തിറങ്ങി നടക്കില്ലെന്നുമാണ് പറയുന്നത്. ഈ പരാമർശം സിപിഎം നേതൃത്വത്തിനുള്ള മുന്നറിയിപ്പും ഭീഷണിയുമാണ്. തങ്ങളെ പ്രകോപിപ്പിച്ചാൽ ഇനിയും പലതും തുറന്നു പറയുമെന്നും അതുകൊണ്ടുതന്നെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന സൂചനയും ഇതുവഴി നൽകുന്നു. സിപിഎമ്മിലെ പ്രമുഖ നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെതിരേ…
Read Moreജലപീരങ്കിക്കു മറുപടി വാട്ടർബലൂൺ ! വെള്ളക്കര വർധനയ്ക്കെതിരെ വാട്ടർ ബലൂണ്‍ എറിഞ്ഞ് യൂത്ത് കോൺഗ്രസ്; ജലപീരങ്കി പ്രയോഗിച്ച് പോലീസും
കോട്ടയം: വെള്ളക്കരം കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്, ടോം കോര ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്ക്വയറില്‍ നിന്നും പ്രകടനമായിട്ടാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുമ്പിലെത്തിയത്. തുടര്‍ന്ന് പോലീസിനു നേരേ പ്രവര്‍ത്തകര്‍ വാട്ടര്‍ ബലൂണ്‍ എറിഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൃതദേഹത്തിനും ശവപ്പെട്ടിക്കും മാത്രമേ ഇനി നികുതി ചുമത്താനുള്ളൂവെന്നും യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സുരക്ഷ വര്‍ധിപ്പിച്ചതായും തിരുവഞ്ചൂർ പരിഹസിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ സുരക്ഷയില്‍ നടന്നാലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനിടയില്‍ നുഴഞ്ഞുകയറി പ്രതിഷേധിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കെപിസിസി സെക്രട്ടറി പി.എ. സലിം, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍…
Read Moreഇന്ധന നികുതിവർധന; കോട്ടയത്തെ കോൺഗ്രസ് മാർച്ചിൽ സംഘർഷം; നാട്ടകം സുരേഷിന് പരിക്ക്
കോട്ടയം: ഇന്ധന നികുതി വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടയത്ത് നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കളക്ടറേറ്റിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. യുഡിഎഫ് കൺവീനർ എം.എം. ഹസനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മാർച്ച് അക്രമാസക്തമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തൃശൂരിലും കൊല്ലത്തും ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പോലീസ് നീക്കിയത്.
Read Moreഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി പമ്പാവാലിയിലെ കർഷകരെ സംരക്ഷിക്കുമെന്ന് കെ. മുരളീധരൻ
കണമല: പന്പാവാലിയിലെ കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ നീക്കമുണ്ടായാൽ ഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി ഇവിടത്തെ കർഷകരെ സംരക്ഷിക്കുമെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോണിലാണ് പന്പാവാലിക്കാർ. ഇതു നീക്കംചെയ്യാതെ സർക്കാർ പറയുന്നതെല്ലാം തട്ടിപ്പാണ്. പെരിയാർ കടുവാസങ്കേതത്തിന്റെ ബഫർസോണിൽനിന്ന് നാടിനെ നീക്കാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ല. കർഷകരെ കുടിയിറക്കി വനമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കർഷകൻ ഏബ്രഹാം ജോസഫ് കല്ലേക്കുളത്ത് രാവിലെ ഉപവാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, പ്രഫ. പി.ജെ. വർക്കി, ഫാ. ജയിംസ് കൊല്ലംപറന്പിൽ, ഫാ. സോജി, മാത്യു…
Read Moreഒത്തുപിടിച്ചാൽ കൂടെപ്പോരും..! ത്രിപുരയിൽ ഭരണത്തിൽ തിരിച്ചുവരാൻ കോൺഗ്രസിനൊപ്പം ചേർന്ന് സിപിഎം; സംയുക്തറാലിയിൽ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക
അഗര്‍ത്തല: ത്രിപുരയിൽ ഭരണത്തിൽ തിരിച്ചുവരാൻ പതിനെട്ടടവും പയറ്റുന്ന സിപിഎം, കോണ്‍ഗ്രസിനൊപ്പം ചേർന്നു സംയുക്തറാലി നടത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ അഗര്‍ത്തലയിൽ നടത്തുന്ന റാലിയില്‍ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാകയായിരിക്കും ഉപയോഗിക്കുക. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണമെന്ന ആവശ്യമാണ് റാലിയിൽ ഉയർത്തുന്നത്.സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരധാരണയോടെ മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചർച്ച പൂർത്തിയായി. ത്രിപുരയിലെ പ്രധാന കക്ഷികളിലൊന്നായ തിപ്ര മോത പാര്‍ട്ടി സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം സഹകരിക്കുമോ എന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് തിപ്ര മോത പാര്‍ട്ടി സൂചന നല്‍കിയിട്ടുണ്ട്. ഇതിനിടെ ത്രിപുരയില്‍ തെരഞ്ഞെുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംഘർഷം ഉണ്ടായത് വോട്ടിംഗിനെ ബാധിക്കുമോയെന്ന ആശങ്ക പാര്‍ട്ടികള്‍ പങ്കുവയ്ക്കുന്നുണ്ട്. ഫെബ്രുവരി 16നാണ് നിയമസഭാ വോട്ടെടുപ്പ്. കഴിഞ്ഞെ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത ഭരണം തിരിച്ചു പിടിക്കുകയെന്ന…
Read Moreവീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ, സ്ത്രീകൾക്കായി പ്രത്യേക പ്രകടനപത്രിക; കർണാടകയിൽ വീട്ടമ്മമാരെ കൈയിലെടുക്കാൻ കോൺഗ്രസ്
ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകയിൽ വീട്ടമ്മമാരെ കൈയിലെടുക്കാൻ ജനപ്രിയ പദ്ധതികളുമായി കോൺഗ്രസ്. അധികാരത്തിലെത്തിയാൽ കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത “നാ നായഗി’ വനിതാ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ‘ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ കീഴിൽ 24,000 രൂപ പ്രതിവർഷം വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കും. സ്ത്രീശാക്തീകരണമാണ് ‘ഈ പദ്ധതിയുടെ ലക്ഷ്യം. ഒന്നര കോടി സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. സംസ്ഥാനത്തെ ഓരോ സ്ത്രീയെയും ശാക്തീകരിക്കുക വഴി അവരെ സ്വന്തം കാലിൽ നിർത്തുകയാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേർത്തു. സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ആഞ്ഞടിച്ച പ്രിയങ്ക അഴിമതിയിൽ മുങ്ങിയ സർക്കാരാണ് സംസ്ഥാനം…
Read Moreസ്വയം സ്ഥാനാർഥിത്വ പ്രഖ്യാപനം;നേതാക്കൾ ആശയകുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണം; മുന്നറിയിപ്പ് നൽകാൻ കെപിസിസി
തിരുവനന്തപുരം: ഇന്നലെ ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിൽ ശശി തരൂർ പ്രശ്നം നേതൃത്വം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന വിമർശനത്തിനു പിന്നാലെ ഇന്നു ചേരുന്ന നിർവാഹക സമിതിയോഗത്തിലും വിഷയം ഉയർന്നു വരും. എംപിമാരായ ശശി തരൂരും ടി.എൻ.പ്രതാപനം നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കെ.മുരളീധരനും വി.ഡി.സതീശനും വിമർശനവുമായി രംഗത്തു വന്നിരുന്നു. നേതാക്കൾ ആശയകുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ഇന്നു ചേരുന്ന നിർവ്വഹക സമിതി നിർദേശം നൽകുമെന്നറിയുന്നു. അതേസമയം അനാവശ്യ വിവാദങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുമെന്നും ശശി തരൂരിനെ ഭിന്നമായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത് ഗുണം ചെയ്യില്ലെന്നുമുള്ള അഭിപ്രായവും കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന രീതിയിൽ ശശി തരൂർ നടത്തിയ പ്രസ്താവനയ്ക്കെതിരെയും ഇന്നത്തെ നിർവാഹക സമിതിയോഗത്തിലും വിമർശനമുയരും. കെപിസിസി പുനസംഘടനാ വൈകുന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
Read More