സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വ പ്ര​ഖ്യാ​പ​നം;നേതാക്കൾ ആ​ശ​യ​കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണം; മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ കെ​പി​സി​സി


തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ ചേ​ർ​ന്ന കെ​പി​സി​സി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ ശ​ശി ത​രൂ​ർ പ്ര​ശ്നം നേ​തൃ​ത്വം കൈ​കാ​ര്യം ചെ​യ്ത​തി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന വി​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ ഇ​ന്നു ചേ​രു​ന്ന നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​ത്തി​ലും വി​ഷ​യം ഉ​യ​ർ​ന്നു വ​രും.

എം​പി​മാ​രാ​യ ശ​ശി ത​രൂ​രും ടി.​എ​ൻ.​പ്ര​താ​പ​നം നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

കെ.​മു​ര​ളീ​ധ​ര​നും വി.​ഡി.​സ​തീ​ശ​നും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു. നേ​താ​ക്ക​ൾ ആ​ശ​യ​കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഇ​ന്നു ചേ​രു​ന്ന നി​ർ​വ്വ​ഹ​ക സ​മി​തി നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന​റി​യു​ന്നു.

അ​തേ​സ​മ​യം അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ പാ​ർ​ട്ടി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും ശ​ശി ത​രൂ​രി​നെ ഭി​ന്ന​മാ​യി ചി​ത്രീ​ക​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് ഗു​ണം ചെ​യ്യി​ല്ലെ​ന്നു​മു​ള്ള അ​ഭി​പ്രാ​യ​വും ക​ഴി​ഞ്ഞ ദി​വ​സം ഉ​യ​ർ​ന്നി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ത​യ്യാ​റെ​ന്ന രീ​തി​യി​ൽ ശ​ശി ത​രൂ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ​യും ഇ​ന്ന​ത്തെ നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​ത്തി​ലും വി​മ​ർ​ശ​ന​മു​യ​രും. കെ​പി​സി​സി പു​ന​സം​ഘ​ട​നാ വൈ​കു​ന്ന​തും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

Related posts

Leave a Comment