കോവിഡ് 19 ബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വലഞ്ഞത് മദ്യപന്മാരാണ്. ഇതിനിടെ തന്റെ അവശ്യവസ്തുവായ മദ്യം വാങ്ങാനായി റോഡിലിറങ്ങിയ മധ്യവയസ്‌കന്‍ പിടിയിലാവുകയും ചെയ്തു. മദ്യം വാങ്ങാന്‍ ബൈക്കില്‍ ഇറങ്ങിയ ആള്‍ പൊലീസിനെ കണ്ടതോടെ മരണവീട്ടിലേക്കാണെന്നു കള്ളം പറഞ്ഞു. സംശയം തോന്നിയ പൊലീസ് ആളറിയാതെ പിന്തുടര്‍ന്നു. തൈക്കാട് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങി വരുമ്പോള്‍ കയ്യോടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പറപ്പൂര്‍ സ്വദേശിയായ 59 കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, അത് ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. റോഡില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ആയിരക്കണക്കിന് ആളുകള്‍ക്കെതിരേയാണ് സംസ്ഥാനത്താകമാനമായി കേസെടുത്തിരിക്കുന്നത്.
Read MoreTag: covid19
കാസര്‍ഗോട്ട് പോലീസിനെ മര്‍ദ്ദിച്ച് നാട്ടുകാര്‍ ! എസ്‌ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്ക്; സംഭവം ആരോഗ്യപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ റോഡ് അടച്ചതിനെത്തുടര്‍ന്ന്
കാസര്‍കോട് ദേലംപാടി കല്ലടക്കയില്‍ നാട്ടുകാര്‍ പോലീസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരു ഉദ്യോഗസ്ഥന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കല്ലടക്ക കോളനിയില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാതെ റോഡ് അടച്ചിരുന്നു. ഇത് നീക്കം ചെയ്യാനെത്തിയ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പോലീസ് എത്തി തടസ്സം നീക്കാന്‍ തുടങ്ങിയതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ പട്ടികയും മരക്കഷ്ണവും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് കോളനിയില്‍ എത്തിയത്. ഇന്നലെ പെരുമ്പാവൂരില്‍ പോലീസിനെ കൈയ്യേറ്റം ചെയ്ത നിഷാദ്,നിഷാദില്‍ എന്നീ സഹോദരന്മാരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Read Moreകണ്ണിനു ചുറ്റും ചുവപ്പു നിറം കണ്ടാല്‍ പിന്നെ അമാന്തിക്കരുത് ! കൊറോണ കണ്ടു പിടിക്കാന്‍ സഹായിക്കുന്ന ലക്ഷണങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്…
ലോകമെങ്ങും കോറോണയുടെ വലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കൃത്യസമയത്ത് രോഗം കണ്ടുപിടിക്കാനായാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാനാവും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നേരത്തേ കണ്ടുപിടിക്കണമെങ്കില്‍ കൃത്യസമയത്തുള്ള പരിശോധന നിര്‍ബന്ധമാണ്. പല രോഗികളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ വൈകുന്നത് കൃത്യസമയത്തുള്ള പരിശോധനക്ക് തടസ്സമാകുന്നുണ്ട്. ലക്ഷണം ഉണ്ടോ ഇല്ലയോ എന്ന് നോക്കി ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ പരിശോധനക്ക് വിധേയരാക്കുക എന്നത് തികച്ചും അപ്രായോഗികവും. സാധാരണ പനിയ്ക്കു സമാനമായ വരണ്ട ചുമയും ശ്വാസതടസ്സവുമായിരുന്നു കൊറോണയുടെ ലക്ഷണങ്ങളായി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പല രോഗികളിലും ഈ ലക്ഷണങ്ങള്‍ വളരെ വൈകി മാത്രമേ പ്രകടമാവൂ എന്നതാണ് പ്രശ്‌നം. മണം, ുചി, ഗന്ധം എന്നിവ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതും കൊറോണയുടെ ലക്ഷണമാകാമെന്ന വാര്‍ത്ത വന്നത് പിന്നീടാണ്. ഇത് കുറേക്കൂടി ആള്‍ക്കാരെ വളരെ നേരത്തേ തന്നെ പരിശോധനക്ക് വിധേയരാക്കാന്‍ സഹായിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് കണ്ണിനു ചുറ്റും ചുവപ്പു നിറം…
Read Moreമൃഗങ്ങളെ അവഗണിക്കല്ലേ ! അവര്‍ കൊറോണയെ സ്വീകരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്യുകയില്ല; ഉണ്ണി മുകുന്ദന്റെ കുറിപ്പ്…
മൃഗങ്ങളില്‍ നിന്ന് കൊറോണ പകരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. മൃഗങ്ങള്‍ കൊറോണ വാഹകരാകുമോയെന്നാണ് മറ്റു ചിലരുടെ സംശയം. വൈറസ് കേരളത്തില്‍ ഇത്രയധികം വ്യാപിക്കുന്നതിനു മുമ്പ് ചൈനീസ് തുറമുഖത്തു നിന്നും കളിപ്പാട്ടങ്ങളുമായി ചെന്നൈ തുറമുഖത്തെത്തിയ കപ്പലിലുണ്ടായിരുന്നു പൂച്ച ആശങ്ക ഉണര്‍ത്തിയിരുന്നു. പൂച്ചയെ ഒരു കാരണവശാലും കരയില്‍ ഇറക്കരുതെന്ന് ഒരു വിഭാഗവും പൂച്ചയെയും പട്ടിയെയുമൊക്കെ ഭക്ഷണമാക്കുന്ന ചൈനയിലേക്ക് വിട്ട് പൂച്ചയെ കൊലയ്ക്കു കൊടുക്കരുതെന്ന് മൃഗസ്‌നേഹികളും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൃഗങ്ങളില്‍ നിന്ന് കൊറോണ പകരില്ലെന്ന സന്ദേശം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മേനക ഗാന്ധിയുടെ ഉത്തരവിന്റെ കോപ്പിയുമായാണ് മൃഗങ്ങളെ അവഗണിക്കല്ലേ എന്ന പോസ്റ്റുമായി ഉണ്ണി എത്തിയത്. മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം എന്നും ഉണ്ണി കുറിച്ചിട്ടുണ്ട്. ”തെരുവ് നായ്ക്കള്‍, പശുക്കള്‍, പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് കൊറോണ ബാധിക്കുകയില്ലെന്നും അവര്‍ വൈറസ് മനുഷ്യരിലേക്ക് പകര്‍ത്തുകയില്ലെന്നും അതിനാല്‍ അവരെ അവഗണിക്കരുതെന്നും ഉണ്ണി പറയുന്നു. പതിവുപോലെ ഭക്ഷണവും…
Read Moreഇവിടെ ജീവിതത്തിനും മരണത്തിനും തമ്മില്‍ വലിയ അകലമൊന്നുമില്ല ! ദയവു ചെയ്ത് ആരും പുറത്തിറങ്ങി വിപത്ത് ക്ഷണിച്ചു വരുത്തരുതേയെന്ന് മലയാളികളോട് കരഞ്ഞ് അപേക്ഷിച്ച് ഇറ്റലിയിലെ മലയാളി വിദ്യാര്‍ഥിനി
കോവിഡ് 19 ഇറ്റലിയെ എത്രമാത്രം ബാധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് ലൈവ് വീഡിയോയുമായി മലയാളി വിദ്യാര്‍ഥിനി. മരണങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും കേരളത്തില്‍ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുതെന്നും വിദ്യാര്‍ഥിനി പറയുന്നു. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും ഇവിടെ നിന്നും നാട്ടിലേയ്ക്കു വരാത്തത് നിങ്ങളുടെ നല്ലതിനു വേണ്ടിയാണെന്നും കരഞ്ഞുകൊണ്ടാണ് ഇവര്‍ പറയുന്നത്. ‘ഇറ്റലിയില്‍ ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ലംബോര്‍ഡി റീജിയനില്‍ പഠിക്കുന്ന ഒരു മൈക്രോബയോളജി വിദ്യാര്‍ഥിനിയാണ്. ഇറ്റാലിയന്‍ സമയം പുലര്‍ച്ചെ 12 മണി കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് വിഡിയോ ചെയ്യുന്നതിനുള്ള കാരണം വീടിനുള്ളില്‍ ഉറങ്ങിയിരുന്ന ഞാന്‍ ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇതിവിടെ ഇപ്പോള്‍ സാധാരണമായി തുടങ്ങിയിരിക്കുന്നു. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരില്ല. ഞാന്‍ ഹോം ക്വാറന്റീനിലായിട്ട് 27 ദിവസം കഴിഞ്ഞു. അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രം പുറത്തു പോകും. ആര്‍മി…
Read Moreകോവിഡ്: ആശങ്കകള്‍ക്കിടയിലും ആശ്വാസമായി ചില കണക്കുകള്‍; രോഗ വിമുക്തി നേടിയവരുടെ എണ്ണം ലക്ഷം കടന്നു…
ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്‌പോഴും ആശ്വാസമായി ചില കണക്കുകള്‍. ലോകമൊട്ടാകെ ഇതുവരെ ഒരുലക്ഷം പേര്‍ കോവിഡ് രോഗത്തില്‍നിന്നു മുക്തി നേടി എന്നതാണ് ഏറ്റവും പുതിയ കണക്ക് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,000 കടക്കുന്‌പോഴും ഒരു ലക്ഷം പേര്‍ക്ക് രോഗം ഭേദമായി എന്നത് കൊറോണ വൈറസിനെതിരേയുള്ള പൊരുതലിന് ശക്തിപകരുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 81, 4000 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 70,000 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള കണക്കുകളും പ്രതീക്ഷ നല്‍കുന്നതാണ്. അവിടെ രോഗം ബാധിച്ചവരില്‍ മൂന്നില്‍ ഒരാള്‍ രോഗവിമുക്തി നേടി. ഇറ്റലിയിലും മരണസംഖ്യ ഏറുന്നുണ്ടെങ്കിലും രോഗവിമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
Read More150 വെന്റിലേറ്ററും 10 മില്യണ്‍ യൂറോയും നല്‍കി ഇറ്റലിയ്ക്ക് ആശ്വാസം പകര്‍ന്ന് ഫെരാരി ! റെഡ്‌ക്രോസിനായി നിരവധി വാഹനങ്ങളും വിട്ടുനില്‍കി…
കോവിഡ്-19 ഏറ്റവുമധികം നാശം വിതച്ച ഇറ്റലിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരി കുടുംബം. ഇറ്റലിയില്‍ വൈറസ് ബാധയ്‌ക്കെതിരേയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പത്ത് മില്ല്യണ്‍ യൂറോയും(എകദേശം 81 കോടി രൂപ) 150 വെന്റിലേറ്ററും റെഡ് ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളുമാണ് ഫെരാരി കുടുംബമായ അഗ്നേലി ഇറ്റാലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയിരിക്കുന്നത്. ഇറ്റലിയ്ക്കു പുറത്തുനിന്നാണ് 150 വെന്റിലേറ്ററുകള്‍ രാജ്യത്തെത്തിക്കുന്നത്. ഇത് ഇറ്റലിയുടെ പല ഭാഗങ്ങളിലേക്കായി എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തിലെ പല ഭാഗങ്ങളിലുള്ള ആളുകള്‍ക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിനായും റെഡ്‌ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളും ഫെരാരി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5476 ആളുകളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മാത്രം മരിച്ചത്. റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണവും ഇറ്റലിയെ ആശങ്കയിലാക്കുന്നതാണ്. രാജ്യം പൂര്‍ണമായും അടച്ചിട്ട നിലയിലാണ് ഇപ്പോഴുള്ളത്. അതേസമയം,…
Read Moreശ്വാസമെടുക്കാന്‍ പാടുപെടുമ്പോള്‍ അദ്ദേഹത്തിന്റെ ദയനീയമായ നോട്ടം എന്റെ കണ്ണുകളിലേക്കായിരുന്നു ! പിന്നെ മെല്ലെ മരണത്തിന് കീഴടങ്ങി;കോവിഡ് മരണം നേരിട്ടു കണ്ട ഡോക്ടറുടെ കുറിപ്പ്
കോവിഡ് മരണം നേരിട്ടു കണ്ട ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു. ബ്രിട്ടനിലെ ഒരു ഡോക്ടറാണ് കോവിഡ് രോഗിയുടെ ദാരുണാന്ത്യം വിശദീകരിച്ച് കുറിപ്പെഴുതിയത്. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ… ‘ആ കണ്ണുകള്‍ സഹായത്തിനായി നിശബ്ദമായി എന്നോട് കേണു. വല്ലാത്ത ശബ്ദത്തോടുകൂടി ശ്വാസമെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ശ്വാസകോശത്തില്‍ ജീവവായു നിറയാത്തപോലെ. ഭീതിക്കൊടുവില്‍ പലരും മരണത്തിനു കീഴടങ്ങി. ആ മുഖങ്ങള്‍ എന്റെ മനസില്‍നിന്നു മാഞ്ഞുപോയിരുന്നെങ്കില്‍…’ ‘ഡോക്ടറെന്ന നിലയില്‍ എനിക്ക് ഒരു പതിറ്റാണ്ടിലേറെ പരിചയമുണ്ട്. നിരവധി മരണവും കണ്ടിട്ടുണ്ട്. ഒരാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ശനിയാഴ്ചയാണു കോവിഡ്-19 വൈറസിന്റെ ഭീകരത കണ്‍മുമ്പിലെത്തിയത്. ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുന്ന 70 വയസുകാരനായിരുന്നു മുന്നില്‍. കൂടെ രണ്ടു നഴ്സുമാരും ഒരു ഡോക്ടറുമുണ്ടായിരുന്നു. ഞങ്ങളുടെ ശ്രമം മിനിറ്റുകളേ നീണ്ടുള്ളൂ. ആ ഹൃദയമിടുപ്പ് നിലച്ചു. ശ്വാസമെടുക്കാന്‍ പാടുപെടുമ്പോള്‍ അദ്ദേഹത്തിന്റെ ദയനീയമായ നോട്ടം എന്റെ കണ്ണുകളിലേക്കായിരുന്നു. അതു മറക്കാനാകില്ല. പിന്നെ രോഗികളുടെ പ്രവാഹമായിരുന്നു. അത്യാഹിത…
Read Moreമലേറിയ തടയുന്നതിനുള്ള മരുന്ന് ഉപയോഗിച്ച് അമേരിക്ക കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിച്ചു ? ചൈനയും കൊറിയയും പ്രയോഗിക്കുന്നതും ഇതുതന്നെയെന്ന് സൂചന; ബ്രിട്ടനില്‍ പുതിയ കാമ്പെയ്ന്‍…
കോവിഡ് സര്‍വ്വവ്യാപിയാകുമ്പോള്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ക്ലോറോക്വിന്‍ എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉപയോഗിച്ച് കോവിഡ്19നെ ചെറുക്കാമെന്നാണ് ഇപ്പോള്‍ പുതിയ കണ്ടെത്തല്‍. ക്ലോറോക്വിന്‍ എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയും തൊട്ടു പിന്നാലെയെത്തി. ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അസ്സോസിയേഷന്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഈ മരുന്ന് രോഗബാധിതര്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു. ഇത് ബ്രിട്ടനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.നേരത്തേ, വളരെ എളുപ്പത്തില്‍ ലഭ്യമായ ഇതേ മരുന്നിന്റെ ഫലം പരീക്ഷിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ബ്രിട്ടനില്‍ ഇതിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ഒരു എച്ച് ഐ വി മരുന്നിനൊപ്പം ക്ലോറിക്വിന്റെയും കയറ്റുമതി അധികാരികള്‍ നിരോധിക്കുകയും ചെയ്തിരുന്നു. യു.കെ ആയിരക്കണക്കിന് ആന്റിബോഡി കിറ്റുകള്‍ വാങ്ങുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഏത്…
Read Moreകൊറോണ മരണം 10000 കടന്നു ! ചൈനയെ മറികടന്ന് ഇറ്റലിയിലെ മരണസംഖ്യ; സ്‌പെയിനില്‍ മരണം ആയിരത്തിലേക്ക് അടുക്കുന്നു; ആരും പുറത്തിറങ്ങരുതെന്ന് കലിഫോര്‍ണിയയില്‍ മുന്നറിയിപ്പ്
ലോകത്ത് കൊറോണ മരണം 10000 കടന്നു. ഇതുവരെ 10047 പേരാണ് മരിച്ചത്. 2,45,000 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. ഇതുവരെ 3,405 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 427 പേര്‍. ചൈനയില്‍ മരണം 3,245 ആയി. ഇറാനില്‍ 1,284ഉം സ്‌പെയിനില്‍ 831ഉം ആണ് മരണസംഖ്യ. അമേരിക്കയില്‍ കോവിഡ് മരണം 217 ആയി. ആരും വീടിനു പുറത്തിറങ്ങരുതെന്ന് കലിഫോര്‍ണിയയില്‍ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനില്‍ മലയാളി നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചു. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനാണ് രോഗം. രാജ്യത്ത് ഇതുവരെ 144 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ കാനഡയിലും സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കി. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്നാണ് വിവരം.
Read More