കാസര്‍ഗോട്ട് പോലീസിനെ മര്‍ദ്ദിച്ച് നാട്ടുകാര്‍ ! എസ്‌ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്ക്; സംഭവം ആരോഗ്യപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ റോഡ് അടച്ചതിനെത്തുടര്‍ന്ന്

കാസര്‍കോട് ദേലംപാടി കല്ലടക്കയില്‍ നാട്ടുകാര്‍ പോലീസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരു ഉദ്യോഗസ്ഥന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

കല്ലടക്ക കോളനിയില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാതെ റോഡ് അടച്ചിരുന്നു. ഇത് നീക്കം ചെയ്യാനെത്തിയ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

പോലീസ് എത്തി തടസ്സം നീക്കാന്‍ തുടങ്ങിയതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ പട്ടികയും മരക്കഷ്ണവും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു.

കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് കോളനിയില്‍ എത്തിയത്. ഇന്നലെ പെരുമ്പാവൂരില്‍ പോലീസിനെ കൈയ്യേറ്റം ചെയ്ത നിഷാദ്,നിഷാദില്‍ എന്നീ സഹോദരന്മാരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Related posts

Leave a Comment