തൈ​രി​ന് ഹി​ന്ദി ‘ദ​ഹി’​ക്കി​ല്ല ! തൈ​ര് പാ​ക്ക​റ്റു​ക​ളി​ല്‍ ഹി​ന്ദി നാ​മം ചേ​ര്‍​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം പി​ന്‍​വ​ലി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി

തൈ​ര് പാ​ക്ക​റ്റു​ക​ളി​ല്‍ ഹി​ന്ദി നാ​മം ചേ​ര്‍​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം കേ​ന്ദ്ര ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി (എ​ഫ്എ​സ്എ​സ്എ​ഐ )പി​ന്‍​വ​ലി​ച്ചു. തൈ​ര് പാ​ക്ക​റ്റു​ക​ളി​ല്‍ ‘ദ​ഹി’ എ​ന്ന് നി​ര്‍​ബ​ന്ധ​മാ​യി ചേ​ര്‍​ക്കേ​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ‘CURD’ എ​ന്നെ​ഴു​തി ഒ​പ്പം അ​ത​ത് പ്രാ​ദേ​ശി​ക വാ​ക്കും ചേ​ര്‍​ക്കാം. വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ര്‍​ണാ​ട​ക​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് എ​ഫ്എ​സ്എ​സ്എ​ഐ തീ​രു​മാ​നം പി​ന്‍​വ​ലി​ച്ച​ത്. തൈ​ര് പാ​ക്ക​റ്റി​ല്‍ ഹി​ന്ദി ചേ​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍ ക​ടു​ത്ത ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. പാ​ക്ക​റ്റി​ല്‍ ദ​ഹി എ​ന്ന് ന​ല്‍​കു​ക​യും ബ്രാ​ക്ക​റ്റി​ല്‍ പ്രാ​ദേ​ശി​ക വാ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള ഫു​ഡ് സേ​ഫ്റ്റി ആ​ന്‍​ഡ് സ്റ്റാ​ന്‍​ഡേ​ഡ്‌​സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​ഫ്എ​സ്എ​സ്എ​ഐ) നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്. സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന തൈ​ര് പാ​ക്ക​റ്റി​ലെ പേ​രി​ല്‍ പോ​ലും ഹി​ന്ദി അ​ടി​ച്ചേ​ല്‍​പി​ക്കു​ന്ന​തി​ലേ​ക്കു കാ​ര്യ​ങ്ങ​ള്‍ എ​ത്തി​യെ​ന്നും മാ​തൃ​ഭാ​ഷ​യെ അ​വ​ഹേ​ളി​ക്കു​ന്ന​വ​രെ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ നി​ന്ന് ഇ​ല്ലാ​താ​ക്കു​മെ​ന്നും സ്റ്റാ​ലി​ന്‍ ട്വീ​റ്റ് ചെ​യ്തു. തൈ​രി​നു പ്രാ​ദേ​ശി​ക​മാ​യി പ​റ​യു​ന്ന മൊ​സ​രു എ​ന്ന വാ​ക്ക്…

Read More