ഭാര്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ 1200 കിലോമീറ്റര്‍ സ്‌കൂട്ടറില്‍ ഒരു യാത്ര ! ലോക്ഡൗണ്‍ കാലത്തെ അവിസ്മരണീയ യാത്രയിങ്ങനെ…

1200 കിലോമീറ്റര്‍ ബൈക്കില്‍ യാത്ര, അതും ഭാര്യയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായി. ആ യാത്രയുടെയും ജനത കര്‍ഫ്യൂവിന്റെയും ഒന്നാം വാര്‍ഷികം ഒരു ദീര്‍ഘ നിശ്വാസത്തോടെ ഓര്‍ത്തെടുക്കുകയാണ് ധനഞ്ജയ് കുമാര്‍ ഹെംബ്രോം. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. തൊട്ടു പിന്നാലെ തന്നെ ലോക്ഡൗണും വന്നു. ഗോഡ്ഡയില്‍ റെസ്റ്റോറന്റിലെ വെയ്റ്റര്‍ ആയി ജോലി ചെയ്യുകയാണ് ധനഞ്ജയ് എന്ന ഇരുപത്തിയേഴുകാരന്‍. ഭാര്യ ഇരുപത്തിരണ്ടുകാരിയായ സോണി മധ്യപ്രദേശില്‍ പഠിക്കുകയാണ്. സ്‌കൂള്‍ അധ്യാപികയാവുക എന്നതാണ് സോണിയുടെ ജീവിതാഭിലാഷം. ഝാര്‍ഖണ്ഡിനെ അപേക്ഷിച്ചു ഫീസ് കുറവാണ് എന്നതിനാലാണ് മധ്യപ്രദേശില്‍ പഠിക്കാന്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കയ്യിലുള്ളതെല്ലാം വിറ്റും പണയം വച്ചുമാണ് സോണി ചെലവിനു പണം സംഘടിപ്പിച്ചത്. എന്നാല്‍ ഒടുവില്‍ നോക്കിയപ്പോള്‍ ടിക്കറ്റിനുള്ള പണം പോലും ആയിട്ടില്ല. തുടര്‍ന്ന്…

Read More

കടയുടെ മുമ്പില്‍ ആള്‍ക്കൂട്ടം കണ്ട് പോലീസ് പാഞ്ഞെത്തി ലാത്തിവീശി ! സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ നഗരസഭ അധ്യക്ഷയ്ക്കും കിട്ടി രണ്ടെണ്ണം; വീഡിയോ കാണാം

ലോക്ക്ഡൗണ്‍ നിലനില്‍ക്കെ ഒരു കാരണവുമില്ലാതെ റോഡിലിറങ്ങുന്നവരെയും പൊതുസ്ഥലത്ത് കൂട്ടംകൂടി നില്‍ക്കുന്നവരെയും പോലീസുകള്‍ അടിച്ചോടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. ഇങ്ങനെ മലപ്പുറത്ത് അടികിട്ടിയവരില്‍ കൊണ്ടോട്ടി നഗരസഭ അധ്യക്ഷയും ഉണ്ടായിരുന്നു. സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇക്കാര്യം പരിശോധിക്കാന്‍ നേരിട്ട് എത്തിയ ചെയര്‍പേഴ്‌സണും സംഘവുമാണ് ആളറിയാതെ പോലീസിന്റെ ലാത്തിക്ക് ഇരയായത്. കാലിനും പുറത്തും അടി കിട്ടിയ നഗരസഭാ അധ്യക്ഷ കെസി ഷീബ, സെക്രട്ടറി ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പിനടുത്ത് കടയില്‍ വിലവര്‍ദ്ധന സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുമ്പോള്‍ കടയ്ക്ക് മുമ്പില്‍ ആള്‍ക്കൂട്ടം കണ്ട് പൊലീസ്? പാഞ്ഞെത്തി മര്‍ദിക്കുകയായിരുന്നു. നഗരസഭയുടെ വാഹനം ഈസമയം തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നുവെന്നും നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥരും ആണെന്നു പറഞ്ഞിട്ടും പോലീസ് ലാത്തികൊണ്ട്? അടിക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന കൗണ്‍സിലര്‍ യുകെ മമ്മദിശ പറയുന്നു. സംഭവത്തില്‍ നഗരസഭ സെക്രട്ടറി…

Read More

പുറത്തിറങ്ങിയാല്‍ കാച്ചിക്കളയും ! ആളുകള്‍ തെരുവുകളില്‍ തുടരുകയാണെങ്കില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി…

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരേ നിലപാട് കടുപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.”ആളുകള്‍ പറയുന്നത് അനുസരിക്കാതിരിക്കുകയും വീടിനകത്ത് താമസിക്കുകയും ചെയ്യുന്നില്ലെങ്കില്‍, 24 മണിക്കൂര്‍ കര്‍ഫ്യൂ നടപ്പാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. ആളുകള്‍ തെരുവുകളില്‍ തുടരുകയാണെങ്കില്‍, സൈന്യത്തെ വിളിക്കുകയും ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യും,” ജനങ്ങളോട് പുറത്തിറങ്ങരുത് എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ചന്ദ്രശേഖര റാവു പറഞ്ഞു. തെലങ്കാനയില്‍ കോവിഡ് കേസുകളുടെ എണ്ണം 39 ആയി ഉയര്‍ന്നിരിക്കുകയാണ്. പവര്‍ത്തനങ്ങള്‍ പുനരാരംഭി്ക്കുന്നതിനായി ബുധനാഴ്ച സര്‍ക്കാര്‍ ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ് പോലുള്ള ഭക്ഷ്യ വിതരണ സേവനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി അവസാനമായി സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ രണ്ട് ദിവസം മുതല്‍ കാത്തിരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കി. വിദേശത്തു നിന്നെത്തിയ ഇരുപതിനായിരത്തോളം ആളുകളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമെല്ലാം നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും നില ഗുരുതരമല്ലെന്നും…

Read More

തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ ! സംസ്ഥാന അതിര്‍ത്തികള്‍ അടക്കും; അമ്മ കാന്റീനുകള്‍ പ്രവര്‍ത്തിക്കും…

ചെന്നൈ: കൊറോണ ബാധയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കര്‍ശന നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച വൈകിട്ട് ആറു മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. പച്ചക്കറി കടകള്‍, മത്സ്യ- മാംസ സ്റ്റാളുകള്‍, പാല്‍ സൊസൈറ്റികള്‍ തുടങ്ങിയവ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാന അതിര്‍ത്തികള്‍ അടക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അവരുടെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ നടത്തുന്ന ‘അമ്മ കാന്റീനു’കള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് അതിര്‍ത്തി പൂര്‍ണമായും അടച്ചാല്‍ അത് കേരളത്തെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തി റോഡുകള്‍ അടച്ചാല്‍ സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കം തടസപ്പെട്ടേക്കും. അതേസമയം, തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് നീക്കം തടസപ്പെടാതിരിക്കുന്നതിന് അവിടുത്തെ സര്‍ക്കാര്‍…

Read More

നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ നിരോധനാജ്ഞ നടപ്പാക്കണം എന്നാണ് തന്റെ അഭിപ്രായം !ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ്…

പത്തനംതിട്ട: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയെ കണക്കറ്റു പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരില്‍ നിരോധനാജ്ഞ ആദ്യം നടപ്പാക്കണമെന്നാണ് എറണാകുളം വഴി യാത്ര ചെയ്യുമ്പോള്‍ തനിക്ക് തോന്നിയിട്ടുള്ളത്. നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടിലും ഒരു നിരോധനാജ്ഞ നടപ്പാക്കണമെന്നാണ് തന്റെ മറ്റൊരു അഭിപ്രായമെന്നും ജേക്കബ് തോമസ് പപരിഹസിച്ചു. സുപ്രീം കോടതി വിധികള്‍ എല്ലാം നടപ്പാക്കിയിട്ടുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു. താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി ജേക്കബ് തോമസ്.ശബരിമലയിലെ നിരോധനാജ്ഞയുടെ കാലാവധി നവംബര്‍ 26 വരെ നീട്ടിയതായി കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇലവുങ്കല്‍, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരോധനാജ്ഞയുമായി മുമ്പോട്ടു പോകാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

Read More