കേരളത്തിനു ഭീഷണിയുയര്‍ത്തി പുതിയ കോവിഡ് വകഭേദം ! എന്‍440കെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്നത്…

കേരളത്തിനു ഭീഷണിയായി കോവിഡ് വകഭേദങ്ങള്‍. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഒന്നാകെ മറികടക്കാന്‍ ശേഷിയുള്ള മാറ്റങ്ങള്‍ സംഭവിച്ച 13 വകഭേദങ്ങളാണ് കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ‘എന്‍440കെ’ എന്നു പേരിട്ടിരിക്കുന്ന വകഭേദമാണ് ഭീഷണി. മാസ്‌ക് ധരിക്കലും കൈകഴുകലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകൂ. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി നടത്തുന്ന ജനിതക ശ്രേണീകരണത്തിന്റെ ആദ്യ ഫലങ്ങള്‍ ഇങ്ങനെ… 14 ജില്ലകളിലെ 2569 സാംപിളുകളില്‍ 658 എണ്ണത്തിന്റെ ശ്രേണീകരണം നടത്തി. ഡിസംബര്‍ – ജനുവരി കാലത്തെ സാംപിളുകളാണ് ഇവ. ഇവയുടെ ജനിതഘടനയില്‍ മൊത്തം 2174 വ്യതിയാനങ്ങള്‍ (മ്യൂട്ടേഷന്‍). ഇതില്‍ 13 എണ്ണം ഇമ്യൂണ്‍ എസ്‌കേപ് ശേഷിയുള്ളതും 5 എണ്ണം തീവ്രവ്യാപന ശേഷിയുള്ളതുമാണ്. ഓരോ സാംപിളിലും ഒന്നിലധികം ഇമ്യൂണ്‍ എസ്‌കേപ് പ്രൊട്ടീനുകള്‍ കണ്ടിട്ടില്ലാത്തത് ആശ്വാസകരമാണ്. ഒന്നിലധികമായാല്‍ സ്ഥിതി ഗുരുതരം. ദക്ഷിണാഫ്രിക്കയില്‍…

Read More

ഇസ്രയേലിനെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് കിം ജോങ് ഉന്‍ ! ഇസ്രയേലിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ഇറാന് കൈമാറിയെന്ന ആശങ്ക പങ്കുവച്ച് സൈബര്‍ ലോകം…

  ഇസ്രയേലിനെതിരേ ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തിയെന്ന് വിവരം. തങ്ങളുടെ പ്രതിരോധ സ്ഥാപനത്തിനു നേരെ നടന്ന സൈബര്‍ ആക്രമണം തടഞ്ഞുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണത്തെ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും സൈബര്‍ സുരക്ഷാ വിദഗ്ധരായ ക്ലിയര്‍ സ്‌കൈ അടക്കമുള്ളവര്‍ ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും മോഷ്ടിച്ച നിര്‍ണായക വിവരങ്ങള്‍ ഉത്തരകൊറിയയുടെ സുഹൃത്തായ ഇറാന്റെ കൈവശമെത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ സംഘമായ ലസാറുസാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹിഡന്‍ കോബ്ര എന്ന പേരിലും ഈ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ അറിയപ്പെടാറുണ്ട്. ഉത്തരകൊറിയന്‍ സൈനിക രഹസ്യാന്വേഷണ യൂണിറ്റായ ലാബ് 110നു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലസാറുസിനെ 2018ല്‍ അമേരിക്കയാണ് പുറത്തുകൊണ്ടുവന്നത്. ലോകത്ത് 150ലേറെ രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തിലേറെ കംപ്യൂട്ടറുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന് പിന്നിലും 2016ല്‍ ബംഗ്ലാദേശ് ബാങ്കില്‍ നിന്നും 8.1…

Read More