ഡെ​ങ്കി​പ​നി: കൊതുകിനെ തുരത്താം; അറിഞ്ഞിരിക്കേണ്ട പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍

ഈ​ഡി​സ് വി​ഭാ​ഗം കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. ഒ​രി​ക്ക​ല്‍ രോ​ഗം വ​ന്ന​വ​ര്‍​ക്ക് വീ​ണ്ടും ഉ​ണ്ടാ​യാ​ല്‍ മാ​ര​ക​മാ​യേ​ക്കാം. എല്ലാവരും‍ താ​ഴെ​പ​റ​യു​ന്ന പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​താ​ണ്. ▪️ഈ​ഡി​സ് കൊ​തു​കു​ക​ള്‍ സാ​ധാ​ര​ണ മു​ട്ട​യി​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​യ ചി​ര​ട്ട, ട​യ​ര്‍, കു​പ്പി, ആട്ടു​ക​ല്ല്, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ള്‍, വെ​ള​ളം കെ​ട്ടി​നി​ല്‍​ക്കാ​വു​ന്ന സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശ​രി​യാ​യ രീ​തി​യി​ല്‍ സം​സ്‌​ക​രി​ക്കു​ക​യോ വെ​ള​ളം വീ​ഴാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ക. ▪️മ​ഴ​ക്കാ​ല​ത്ത് ടെ​റ​സി​നു മു​ക​ളി​ലും സ​ണ്‍​ഷേ​ഡി​ലും വെ​ള​ളം കെ​ട്ടി നി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ▪️റ​ഫ്രി​ജ​റേ​റ്റ​റി​നു പു​റ​കി​ലു​ള​ള ട്രേ, ​ചെ​ടി​ച്ച​ട്ടി​ക്കി​ട​യി​ല്‍ വെ​ക്കു​ന്ന പാ​ത്രം, പൂ​ക്ക​ളും ചെ​ടി​ക​ളും നി​ല്‍​ക്കു​ന്ന പാ​ത്രം, ടെ​റ​സ്, ടാ​ങ്ക് എ​ന്നി​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യ​ണം. ▪️ജ​ലം സം​ഭ​രി​ച്ചു വയ്ക്കു​ന്ന ടാ​ങ്കു​ക​ളും പാ​ത്ര​ങ്ങ​ളും സി​മ​ന്‍റ് തൊ​ട്ടി​ക​ളും മ​റ്റും കൊ​തു​ക് ക​ട​ക്കാ​ത്ത വി​ധം മൂ​ടിവയ്​ക്കു​ക. ▪️ഇ​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രിക്ക​ല്‍ ചോ​ര്‍​ത്തി​ക്ക​ള​ഞ്ഞ് ഉ​ള്‍​വ​ശം ഉ​ര​ച്ചു ക​ഴു​കി ഉ​ണ​ങ്ങി​യ ശേ​ഷം വീ​ണ്ടും നി​റ​യ്ക്കു​ക. ▪️മ​ര​പ്പൊ​ത്തു​ക​ള്‍…

Read More

നിസാരമല്ല കൊതുകുകടി ; ഡെങ്കിപ്പനി ഗുരുതരമായാൽ മരണം വരെ സംഭവിക്കാം….

ക​ടു​ത്ത സ​ന്ധി​വേ​ദ​ന​യും പേ​ശി​വേ​ദ​ന​യും ഉ​ള്ള​തി​നാ​ൽ ഡെ​ങ്കി​പ്പ​നി​യെ ബ്രേ​ക്ക് ബോ​ൺ ഫീ​വ​ർ എ​ന്നും വി​ളി​ക്കു​ന്നു. 105 ഡി​ഗ്രി വ​രെ ക​ടു​ത്ത​പ​നി ഇ​തി​ന്‍റെ ല​ക്ഷ​ണ​മാ​യി കാ​ണാ​റു​ണ്ട്. തീ​വ്ര വേ​ദ​ന​യും ഓ​ക്കാ​ന​വും ച​ർ​ദി​യും ഉ​ണ്ടാ​കും. ക​ടു​ത്ത ത​ല​വേ​ദ​ന​യും വെ​ളി​ച്ച​ത്തി​ലേ​ക്ക് നോ​ക്കാ​ൻ പ്ര​യാ​സ​വും ക​ണ്ണ് ച​ലി​പ്പി​ക്കു​മ്പോ​ൾ വേ​ദ​ന വ​ർ​ധി​ക്കു​ന്ന​തും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ‌ കൂ​ടാ​തെ പ​നി തു​ട​ങ്ങി മൂ​ന്നോ നാ​ലോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നെ​ഞ്ചി​ന്‍റെ ഭാ​ഗ​ത്ത് ആ​രം​ഭി​ച്ച് തൊ​ലി​പ്പു​റ​ത്ത് വ്യാ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ല തി​ണ​ർ​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. സാ​ധാ​ര​ണ​യാ​യി ശ​രി​യാ​യ വി​ശ്ര​മ​വും ആ​ഹാ​ര​വും ചെ​റി​യ ചി​കി​ത്സ​ക​ളും കൊ​ണ്ട് ഡെ​ങ്കി​പ​നി മാ​റു​ന്ന​താ​ണ്. ഇ​തി​നാ​യി വീ​ര്യം​കു​റ​ഞ്ഞ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ മ​തി​യാ​കും. ഡെ​ങ്കി ഹെ​മ​റ​ജി​ക് ഫി​വ​ർ എ​ന്നാ​ൽ, ഒ​ന്നി​ല​ധി​കം സീ​റോ ടൈ​പ്പ് വൈ​റ​സു​ക​ൾ ഒ​രു​മി​ച്ച് ബാ​ധി​ക്കു​ന്ന​വ​രി​ൽ ഗു​രു​ത​ര​വും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാ​വു​ന്ന​തും സ​ങ്കീ​ർണ​വു​മാ​യ അ​വ​സ്ഥ​യും ഉ​ണ്ടാ​കാം. രോ​ഗ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഇ​തി​നെ ഡെ​ങ്കി ഹെ​മ​റ​ജി​ക് ഫി​വ​ർ എ​ന്നാ​ണ് പ​റ​യു​ന്ന​ത്.​ ഇ​തി​ന് ആ​ശു​പ​ത്രി​യി​ൽ…

Read More

നിസാരമല്ല കൊതുകുകടി; ഈഡിസ് കൊതുക് കടിക്കുന്നതു പകൽനേരങ്ങളിൽ

നി​സാ​ര​മെ​ന്നു ക​രു​തി​യ കൊ​തു​കു​ക​ടി ഇ​പ്പോ​ൾ ഭീ​ക​ര​മാ​യിക്കൊ​ണ്ടി​രി​ക്കു​ന്നു.​ ഒ​രൊ​റ്റ ക​ടി മ​തി ഒ​രു​ത്ത​നെ വ​ക വ​രു​ത്താ​ൻ എ​ന്ന​താ​ണു കാ​ര​ണം. ​ രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ച്ചും കാ​ലാ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ച് ജീ​വി​ത​ശൈ​ലി​യി​ൽ മാ​റ്റ​ം വ​രു​ത്തി​യും കൊ​തു​കി​ന് വ​ള​രാ​നു​ള്ള അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യും ഈ ​ഭീ​ക​ര​നെ നി​സാ​ര​നാ​ക്കു​വാ​ൻ ന​മു​ക്കാവും. ഈ​ഡി​സ് ഈ​ജി​പ്റ്റിമ​ന്തും മ​ല​മ്പ​നി​യും മാ​ത്രം ഉ​ണ്ടാ​ക്കി ന​ട​ന്നി​രു​ന്ന ക്യൂല​ക്സ് , അ​നോ​ഫി​ല​സ് കൊ​തു​കു​ക​ൾ അ​ല്ല ഇ​പ്പോ​ൾ ഡെ​ങ്കി​പ്പ​നി​യും ചി​ക്കു​ൻ​ഗു​നി​യ​യും ഉ​ണ്ടാ​ക്കി മ​നു​ഷ്യ​രെ വി​ര​ട്ടു​ന്ന​ത്. അ​ത് ഈ​ഡി​സ് ഈ​ജി​പ്റ്റി, ആ​ൾ​ബോ​പി​ക്റ്റ​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കൊ​തു​കു​ക​ളാ​ണ്. ഒരാളിൽ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക് രോ​ഗം പ​ക​ര​ണ​മെ​ങ്കി​ൽ കൊ​തു​കി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കൂ. ഈ​ഡി​സ് ഈ​ജി​പ്തി എ​ന്ന വി​ഭാ​ഗ​ത്തി​ൽപ്പെ​ട്ട പെ​ൺ കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി എ​ന്ന പ​ക​ർ​ച്ച​പ്പ​നി പ​ര​ത്തു​ന്ന​ത്.​ശ​രീ​ര​ത്തി​ൽ കാ​ണു​ന്ന പ്ര​ത്യേ​ക വ​ര​ക​ൾ കാ​ര​ണം ടൈ​ഗ​ർ മോ​സ്ക്വി​റ്റോ എ​ന്നും ഇ​വ അ​റി​യ​പ്പെ​ടു​ന്നു. കൊതുകുകടിയിലൂടെ മാത്രംഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച ഒ​രാ​ളെ കൊ​തു​ക് ക​ടി​ക്കാ​തി​രി​ക്കാ​ൻ അ​തീ​വ ശ്ര​ദ്ധ വേ​ണം. ഒ​രു…

Read More

അച്ഛന്‍ മരിച്ചത് ഡെങ്കിപ്പനി ബാധിച്ചല്ല; സത്യാവസ്ഥ വെളിപ്പെടുത്തി താര കല്യാണിന്റെ മകള്‍

നര്‍ത്തകിയും നടിയുമായ താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാ വെങ്കിടേഷ് എന്ന രാജാറാമിന്റെ മരണവാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. പെട്ടെന്നു പിടിച്ച പനിയായിരുന്നു മരണകാരണം. എന്നാല്‍ ഡെങ്കിപ്പനിയാണ് മരണകാരണമെന്നാണ് പല മാധ്യമങ്ങളും പറഞ്ഞത്. വേദനിക്കുന്ന നിമിഷത്തിലും അച്ഛന്റെ മരണവാര്‍ത്തയെ തെറ്റായി നല്‍കിയവര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാജാറാമിന്റെ പുത്രിയും ഡബ്സ്മാഷ് വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയ്ക്കു സുപരിചിതയുമായ സൗഭാഗ്യ. അച്ഛന്റെ മരണത്തിനു കാരണമായത് ഡെങ്കിപ്പനിയല്ല മറിച്ച് വൈറല്‍ ഫീവര്‍ ഗുരുതരമായി ചെസ്റ്റ് ഇന്‍ഫക്ഷനിലേക്ക് എത്തിയതാണെന്ന് സൗഭാഗ്യ പറയുന്നു. കൂടാതെ നിരവധി സീരിയലുകളില്‍ ഹീറോ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാജാറാമിനെ പല മാധ്യമങ്ങളും ഏതാനും സീരിയലുകളിലും സിനിമകളിലും ചെറുവേഷങ്ങളില്‍ എത്തിയ അഭിനേതാവ് എന്നാണു വിശേഷിപ്പിച്ചിരുന്നത്, ഇതു തന്നെ വിഷമിപ്പിച്ചുവെന്നും തന്റെ അച്ഛന്‍ കരിയറില്‍ അത്ര വലിയ വിജയം കാഴ്ച്ച വച്ചില്ലെങ്കിലും നിരവധി സീരിയലുകളില്‍ ഹീറോ ആയി അഭിനയിച്ചിട്ടുള്ള ആളാണെന്നും സൗഭാഗ്യ പറയുന്നു. എന്നെന്നും…

Read More

അമേരിക്കയില്‍ ഗൂഗിള്‍ തുറന്നു വിട്ടത് ദശലക്ഷക്കണക്കിന് കൊതുകുകളെ ; ഗൂഗിള്‍ നടപ്പിലാക്കുന്ന ജൈവയുദ്ധം ലോകത്തിനു പ്രതീക്ഷ പകരുന്നത്

കൊതുക് എന്നു കേട്ടാല്‍ തന്നെ ഇപ്പോള്‍ മലയാളികള്‍ക്ക് പേടിയാണ്. മഴക്കാലമായതോടെ ഡെങ്കിയും ചിക്കുന്‍ഗുനിയയും മലേറിയയും മഞ്ഞപ്പനിയുമെല്ലാമായി കേരളത്തിലെത്തന്നെ സകല ആശുപത്രികളും നിറഞ്ഞുകഴിഞ്ഞു. നമുക്കടുത്ത് തമിഴ്‌നാട്ടില്‍ വരെ ‘സിക്ക’ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഈ മാരകരോഗങ്ങള്‍ക്കെല്ലാം കാരണം പെണ്‍കൊതുകുകളാണ്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്തി കൊതുകുകള്‍. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഒട്ടേറെ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഇതുവരെ കൊതുകിനെ വരുതിയിലാക്കാന്‍ നമുക്കു സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രത്തിന്റെ സഹായത്തോടെ കൊതുകിനെ തുരത്താനുള്ള വിദ്യയുമായി ഗൂഗിള്‍ രംഗത്തെത്തുന്നത്. ഗുഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിനു കീഴിലുള്ള ലൈഫ് സയന്‍സസ് വിഭാഗമായ ‘വെരിലി’യില്‍ നിന്നാണ് പുതിയ പ്രോജക്ട്. ഇവിടത്തെ ഗവേഷകര്‍ അടുത്തിടെ കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ നഗരത്തിലും പരിസരത്തും തുറന്നുവിട്ടത് 10 ലക്ഷത്തിലേറെ കൊതുകുകളെയാണ്. എല്ലാം ആണ്‍കൊതുകുകളായിരുന്നു എന്നു മാത്രം. ഇവ മനുഷ്യനെ കടിക്കില്ല. മാത്രമല്ല തുറന്നുവിട്ട എല്ലാ കൊതുകുകളിലും വോല്‍ബാക്കിയ എന്ന ബാക്ടീരിയത്തെ കയറ്റിവിട്ടിരിക്കുകയാണ്.…

Read More