മൂ​വാ​റ്റു​പു​ഴ ഭദ്രാസന മുൻ അധ്യക്ഷനും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മുൻ ഡ​യ​റ​ക്ട​റുമായ ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്‌ പിതാവ് കാ​ലം ചെ​യ്തു

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്‌ കാ​ലം ചെ​യ്തു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​യി​രു​ന്നു അ​ന്ത്യം. രൂ​പ​ത അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ ശേ​ഷം തി​രു​വ​ല്ല അ​ര​മ​ന​യി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മൂ​വാ​റ്റു​പു​ഴ ഭ​ദ്ര​സ​ന​ത്തി​ന്‍റെ മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ് ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്. 1945 മേ​യ് 25ന് ​തി​രു​വ​ല്ല​യി​ലെ ക​ല്ലൂ​പ്പാ​റ​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം കോ​ട്ട​യം വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ൽ​നി​ന്ന് ത​ത്ത്വ​ശാ​സ്ത്ര​പ​ഠ​ന​വും റോ​മി​ലെ പ്രൊ​പ്പ​ഗ​ണ്ട കോ​ള​ജി​ൽ​നി​ന്ന് ദൈ​വ​ശാ​സ്ത്ര​പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി. റോ​മി​ലെ ഉ​ർ​ബാ​നി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബൈ​ബി​ൾ തി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റും നേ​ടി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ, തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ എ​ന്നീ പ​ദ​വി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു. 2008 ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​നാ​ണ് മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യ​ത്. ക​ബ​റ​ട​ക്കം തി​ങ്ക​ൾ.

Read More